Viral Video | ഗോള്‍ഫ് കാര്‍ട് സ്വയം ഡ്രൈവ് ചെയ്ത് ഇന്‍ഡ്യന്‍ പ്രധാനമന്ത്രിക്കൊപ്പം വീടും പരിസരവും ചുറ്റിക്കറങ്ങുന്ന വ്‌ളാദിമിര്‍ പുടിന്‍; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
![Viral video: Putin drives PM Modi around his residence in golf cart, netizens are reminded of Kim Jong’s limousine drive, Moscow, News, Viral Video, Social Media, PM Narendra Modi, Russian President Vladimir Putin, Politics, World News](https://www.kvartha.com/static/c1e/client/115656/uploaded/24813a8900d5483d3bd5bf18a8cafcef.webp?width=730&height=420&resizemode=4)
![Viral video: Putin drives PM Modi around his residence in golf cart, netizens are reminded of Kim Jong’s limousine drive, Moscow, News, Viral Video, Social Media, PM Narendra Modi, Russian President Vladimir Putin, Politics, World News](https://www.kvartha.com/static/c1e/client/115656/uploaded/24813a8900d5483d3bd5bf18a8cafcef.webp?width=730&height=420&resizemode=4)
വാഹനത്തിന്റെ പിന്‍സീറ്റില്‍ പ്രതിനിധി സംഘത്തിലെ രണ്ടുപേരും ഉണ്ട്
ഇരുനേതാക്കളും ടെറസില്‍ നിന്നും ചായ കുടിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്
മോസ്‌കോ: (KVARTHA) പ്രധാനമന്ത്രി നരേന്ദ്ര മോദി(PM Narendra Modi) രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി(Visit) റഷ്യയില്‍(Russia) എത്തിയിരിക്കയാണ്. അതിനിടെ റഷ്യന്‍ പ്രസിഡന്റ് വ് ളാദിമിര്‍ പുടിനൊപ്പമുള്ള(Russian President Vladimir Putin)മോദിയുടെ ഒരു വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ (Social Media)വൈറലാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീടും പരിസരവും ചുറ്റി കാണിക്കുന്ന പുടിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഗോള്‍ഫ് ക്ലബ്ബുകളില്‍(Golf Club) സഞ്ചരിക്കാന്‍ ഉപയോഗിക്കുന്ന ഗോള്‍ഫ് കാര്‍ട്ട് (Golf Cart) എന്ന വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനത്തിലാണ് ഇരുവരുടേയും യാത്ര. പുടിന്‍ തന്നെയാണ് ഗോള്‍ഫ് കാര്‍ട് ഡ്രൈവ് ചെയ്ത് മോദിയെ കാഴ്ചകള്‍ കാണിക്കുന്നത്. വാഹനത്തിന്റെ പിന്‍സീറ്റില്‍ പ്രതിനിധിസംഘത്തിലെ രണ്ടുപേരും ഉണ്ടായിരുന്നു.
മോസ്‌കോയ്ക്ക് (Moscow) സമീപം നോവോ-ഒഗാര്‍യോവോയിലുള്ള(Novo-Ogaryovo) റഷ്യന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ നിന്നുള്ള വീഡിയോ ആണ് വൈറലായത്. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ്-ഉന്നിനൊപ്പമുള്ള(North Korean leader Kim Jong-un) പുടിന്റെ ലിമോസിന്‍ ഡ്രൈവിനെയാണ് നെറ്റിസണ്‍മാര്‍ ഇത് കാണുമ്പോള്‍ ഓര്‍ക്കുന്നത്.
President Putin driving PM Modi around his residence in a golf cart.
— The Poll Lady (@ThePollLady) July 8, 2024
Next level camaraderie! pic.twitter.com/Px5BAsTi5Y
കഴിഞ്ഞ ജൂണില്‍ പുടിന്‍ ഉത്തര കൊറിയ (North Korea) സന്ദര്‍ശിച്ചിരുന്നു. ആ അവസരത്തില്‍ കിം ജോങ്-ഉന്നും പുടിനും റഷ്യന്‍ നിര്‍മിത ഓറസ് ലിമോസിനില്‍ പരസ്പരം മാറിമാറി ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ സംഭവമാണ് നെറ്റിസന്‍മാര്‍ ഇപ്പോള്‍ ഓര്‍ക്കുന്നത്.
തിങ്കളാഴ്ച മോസ്‌കോയിലെ ഇന്‍ഡ്യന്‍ സമൂഹവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മോദി പുടിന്റെ വസതിയിലെത്തിയത്. തീര്‍ത്തും അനൗപചാരികമായ സന്ദര്‍ശനമായിരുന്നു ഇത്. ഇരുനേതാക്കളും ടെറസില്‍ നിന്നും ചായ കുടിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
'ആഹ്ളാദത്തിന്റെ നിമിഷങ്ങള്‍' എന്നാണ് പുടിന്റെ വസതിയിലെ സന്ദര്‍ശനത്തെ മോദി വിശേഷിപ്പിച്ചത്. ഇരുനേതാക്കളും ആലിംഗനം ചെയ്യുന്ന ചിത്രവും മോദി എക്സില്‍ പങ്കുവെച്ചു.
പരിഭാഷകരുടെ സഹായത്തോടെയാണ് ഇരുനേതാക്കളും പരസ്പരം സംസാരിച്ചത്. എന്നാല്‍, കാറില്‍ ഇരുവരും മാത്രമുള്ളപ്പോഴും പൂന്തോട്ടത്തില്‍ നടക്കുമ്പോഴുമെല്ലാം പരസ്പരം നേരിട്ട് സംസാരിച്ചിരുന്നു. പുടിനും മോദിയും സംസാരിച്ചത് ഇംഗ്ലീഷ് ഭാഷയിലായിരിക്കാം എന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താ ഏജന്‍സി ടാസ് റിപോര്‍ട് ചെയ്യുന്നത്.