Apology | പിണറായിക്കെതിരായ മറുപടിയിൽ അതിരുകടന്നു; ക്ഷമ ചോദിച്ച് പിവി അൻവർ
● മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു.
● 'മുഖ്യമന്ത്രിയോടും കുടുംബാംഗങ്ങളോടും മാപ്പ് പറയുന്നു'
● 'എത്ര വലിയവരാണെങ്കിലും പ്രതികരിക്കും എന്നാണ് ഉദ്ദേശിച്ചത്'
തിരുവനന്തപുരം: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശത്തിൽ പി വി അൻവർ എംഎൽഎ ക്ഷമാപണം നടത്തി. നേരത്തെ, വാർത്താസമ്മേളനത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ ആഞ്ഞടിച്ച അൻവർ, മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞ വാക്കുകൾ വിവാദമായിരുന്നു.
എന്നാൽ തന്റെ പ്രസ്താവന നാക്കുപിഴയായിരുന്നുവെന്നും മുഖ്യമന്ത്രിയോടും കുടുംബാംഗങ്ങളോടും മാപ്പ് പറയുന്നതായും അദ്ദേഹം ഫേസ്ബുക് വഴി അറിയിച്ചു. മുഖ്യമന്ത്രിയുടെ മേലുള്ള എത്ര വലിയവരാണെങ്കിൽ പോലും ഞാൻ അതിനു പ്രതികരിക്കും, മറുപടി പറയും എന്ന അർത്ഥത്തിലാണ് പറഞ്ഞത്. വാക്കുകള്‍ അങ്ങനെ ആയി പോയതിൽ അങ്ങേയറ്റത്തെ ഖേദമുണ്ട്. മുഖ്യമന്ത്രിയോടും കുടുംബാംഗങ്ങളോടും അദ്ദേഹത്തിനോട് ബന്ധപ്പെട്ടവരോടും മാപ്പ് പറയുന്നുവെന്നും പിവി അൻവർ കൂട്ടിച്ചേർത്തു.
നേരത്തെ പി വി അൻവർ മന്ത്രി റിയാസിനെതിരെ ദേശീയപാത നിർമാണത്തിലും ബാർ ഹോടെലുകൾക്ക് സ്റ്റാർ പദവി നൽകുന്നതിലും അഴിമതി ആരോപിച്ചിരുന്നു. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ദേശീയപാതയിൽ വ്യാപകമായ അഴിമതി നടക്കുന്നുണ്ടെന്നും നിരവധി ബാർ ഹോടെലുകൾക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് സ്റ്റാർ പദവി നൽകിയെന്നുമായിരുന്നു അൻവറിന്റെ ആരോപണം. മുഖ്യമന്ത്രിയും കുടുംബവും അമേരികയിൽ പോകാനുള്ള ഒരുക്കത്തിലാണെന്നും തനിക്കെതിരെ കേസെടുത്ത് ജയിലിലടക്കാനാണ് ശ്രമിക്കുന്നതെന്നും അൻവർ ആരോപിച്ചിരുന്നു.
#KeralaPolitics #PVAnwar #PinarayiVijayan #apology #controversy #Indianews