Criticism | 'ഫാസിസം കടന്നുവരുന്നത് മൊബൈൽ ഫോണിലൂടെ, യുവാക്കൾക്ക് പ്രതികരണ ശേഷിയില്ലാതായി', എല്ലാവരും അടിമകളായെന്ന് നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പിവി അൻവർ എംഎൽഎ 

 
PV Anwar delivering a speech at a public gathering in Nilambur.
PV Anwar delivering a speech at a public gathering in Nilambur.

Photo credit: Facebook / PV Anwar

● നാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ ഒരു അറിവും യുവാക്കൾക്ക് ഇല്ല.
● തന്റെ കുടുംബം സ്വാതന്ത്ര്യ സമരത്തിൽ സജീവമായിരുന്നു.

നിലമ്പൂർ: (KVARTHA) ചെറുപ്പക്കാർക്ക് പ്രതികരണ ശേഷിയില്ലാതായിരിക്കുന്നുവെന്നും എല്ലാവരും അടിമകളായെന്നും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി വി അൻവർ എംഎൽഎ. നാട്ടിൽ നടക്കുന്ന കാര്യങ്ങളിൽ ഒരു അറിവും ഇല്ലാതെ, രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് ഭരണം നടക്കുന്നുണ്ടോ എന്നറിയാൻ താല്പര്യമില്ലാത്ത ഒരു സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ കുടുംബം ബ്രിടീഷുകാരുടെ കാലത്ത് സ്വാതന്ത്ര്യ സമരത്തിൽ സജീവമായിരുന്നവരാണെന്നും ഇൻഡ്യ വിഭജനം തടയാൻ വേണ്ടി ധാരാളം സമ്പത്ത് ചെലവഴിച്ചവരാണെന്നും അൻവർ പറഞ്ഞു. എന്നിട്ടും തന്നെ വർഗീയവാദിയെന്നു വിളിക്കുന്നത് അടിസ്ഥാന രഹിതമാണെന്നും ഇസ്ലാമിനെ മനസിലാക്കാത്തത്  കൊണ്ടാണ് അങ്ങനെ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്യമതസ്ഥാപനത്തെ നെറ്റിചുളിച്ച് നോക്കരുതെന്നാണ് ഖുർആൻ പറയുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.

pv anwar criticizes youth for lack of awareness

ബാങ്ക് വിളിക്കുന്നതിൽ സാമുദായിക നേതാക്കൾ ഇടപെടണമെന്നും ബാങ്കിന്റെ സമയം ഒന്നാക്കാൻ വേണ്ടി മുജാഹിദും സുന്നിയും മറ്റുള്ളവരും ഒന്നിക്കണമെന്നും അൻവർ അഭ്യർഥിച്ചു. ഫോണിലൂടെയും ഇന്റർനെറ്റിലൂടെയുമാണ് ഫാസിസം കടന്നുവരുന്നതെന്നും കുറഞ്ഞ ചിലവിൽ ഇന്റർനെറ്റ് കൊടുക്കുന്നത് വെറുതെയല്ലെന്നും അൻവർ പറഞ്ഞു.

#KeralaPolitics #PVAnwar #YouthAwareness #IndiaNews #SocialIssues

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia