Controversy | രാഹുൽ ഗാന്ധിക്ക് നേരെ ഉയർന്ന ആരോപണങ്ങൾ ചർച്ചയാകാത്തത് എന്തുകൊണ്ട്?

 
Rahul Gandhi Faces Allegations Amidst Silence and Controversy
Rahul Gandhi Faces Allegations Amidst Silence and Controversy

Photo Credit: Facebook/ Rahul Gandhi

രാഹുലിൻ്റെ പൗരത്വത്തിനെതിരെ നിരന്തരം ആക്രമണം നടത്തുന്ന സുബ്രഹ്മണ്യൻ സ്വാമി ഇപ്പോൾ വീണ്ടും സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്യുന്നതിനെക്കുറിച്ച് അറിയിച്ചിട്ടുണ്ട്.

(KVARTHA) പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഈ ദിവസങ്ങളിൽ പ്രധാനവാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. എല്ലായ്പ്പോഴും അസംബന്ധ പ്രസ്താവനകളും പ്രവൃത്തികളുമാണ് അദ്ദേഹം മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാൻ കാരണമെന്നാണ് എതിരാളികളുടെ ആക്ഷേപം. ഏകദേശം ഒരു വർഷം മുമ്പ് രാഹുൽ ഗാന്ധി തൻ്റെ യാത്രകൾ ആരംഭിച്ചതു മുതൽ പ്രകടിപ്പിക്കുന്ന അതിരൂക്ഷ വിമർശനം, അത് അദ്ദേഹത്തിന് പ്രയോജനം ചെയ്താലും ഇല്ലെങ്കിലും, അദ്ദേഹം വിമർശനത്തെ  തെറ്റായി മനസിലാക്കുന്നു എന്ന് വ്യക്തമാക്കുന്നുവെന്ന് എബിപി ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഏത് നേതാവായാലും രൂക്ഷമായി വിമർശിക്കുമ്പോൾ, ആ വ്യക്തി കാര്യങ്ങൾ വസ്തുതകളോടെ അവതരിപ്പിക്കണം, അല്ലാതെ വ്യംഗ്യമായി കുറ്റപ്പെടുത്തരുത്. അടുത്തിടെ, ലാറ്ററൽ എൻട്രിയിൽ, രാഹുൽ ഗാന്ധി തൻ്റെ വിമർശന സ്വഭാവം പ്രകടിപ്പിക്കുകയും ഒബിസി-ദലിതുകളോടുള്ള അനീതിയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു, എന്നാൽ ലാറ്ററൽ എൻട്രി നിയമനം മൊറാർജി സർക്കാരാണ് ആരംഭിച്ചത്, യുപിഎ ഭരണകാലത്ത് ഭരണപരിഷ്കാര കമ്മീഷൻ-2 സ്ഥാപിതമായിരുന്നു, അതിൻ്റെ ചെയർമാൻ വീരപ്പ മൊയ്‌ലിയായിരുന്നു. ഒപ്പം വളരെ ശക്തമായി ലാറ്ററൽ എൻട്രിക്ക് വേണ്ടി വാദിച്ചവരാണ് ഇവരെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നിരുന്നാലും, ഇപ്പോൾ രാഹുൽ ഗാന്ധി പ്രധാനവാർത്തകളിൽ ഇടം പിടിക്കേണ്ടിയിരുന്നത് മറ്റൊരു കാരണത്താലായിരുന്നു. ബംഗ്ലാദേശി മാധ്യമ പ്രവർത്തകൻ സലാഹുദ്ദീൻ ഷോയിബ് ചൗധരി, സോണിയ മുതൽ രാഹുൽ ഗാന്ധി വരെയുള്ള എല്ലാവരേയും കുറിച്ച് ബ്ലിറ്റ്സ് എന്ന ഇ-മാഗസിനിൽ ഒന്നിന് പുറകെ ഒന്നായി ഞെട്ടിക്കുന്നതും സെൻസേഷണൽ ആയതുമായ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്, എന്നാൽ ഈ രാജ്യത്ത് എവിടെയും അവരെക്കുറിച്ച് ചർച്ചകൾ നടക്കുന്നില്ല, ഇത് വളരെ ആശങ്കാജനകമാണെന്ന് റിപ്പോർട്ട് പറയുന്നു.

ബംഗ്ലാദേശി മാധ്യമപ്രവർത്തകൻ രാഹുൽ ഗാന്ധിയുടെ വ്യക്തിജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തുക മാത്രമല്ല, അദ്ദേഹത്തിൻ്റെ ബിസിനസ് താൽപ്പര്യങ്ങളെയും ലക്ഷ്യങ്ങളെയും കമ്പനികളെയും കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം, മാതാവ് സോണിയാ ഗാന്ധിയെക്കുറിച്ചും കുറെ കാര്യങ്ങൾ പറയുന്നുണ്ട്. എന്നിരുന്നാലും സോണിയയുടെ പഴയതും പൂർണവുമായ പേരായ ഹെഡ്‌വിജ് അൻ്റോണിയ അൽബിന മൈനോ എന്നാണ് ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

കൂടാതെ ലേഖകൻ എക്സ് (ട്വിറ്റർ) പോസ്റ്റിൽ ഒരു ചോദ്യവും ചോദിച്ചിട്ടുണ്ട്. 'ഷെയ്ഖ് ഹസീനയുടെ എല്ലാ സഹകാരികളെയും മുൻ മന്ത്രിമാരെയും ബംഗ്ലാദേശിലെ  താൽക്കാലിക ഗവൺമെന്റ് നിരീക്ഷിക്കുന്നു, സോണിയയുടെ അനന്തരവൻ അഗ്നസ് ബാർലോയുടെ ഭർത്താവ് ഡോ. ഗൗഹർ റിസ്വി എന്തുകൊണ്ട് അതിൽ പെടുന്നില്ല?'. ബംഗ്ലാദേശിലെ ഹിന്ദു കൂട്ടക്കൊലയിലും അട്ടിമറിയിലും രാഹുൽ ഗാന്ധിക്ക് പങ്കുണ്ടെന്ന് ഒരു ബംഗ്ലാദേശ് പത്രപ്രവർത്തകൻ പറഞ്ഞതായി ഇവിടെ ഓർമിക്കേണ്ട കാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. 

ലണ്ടനിൽ ബിഎൻപി നേതാവ് ഖാലിദാ സിയയുടെ മകൻ താരിഖ് റഹ്മാൻ രാഹുൽ ഗാന്ധിയെ കണ്ടുമുട്ടി പദ്ധതി ചർച്ച ചെയ്തപ്പോൾ രാഹുൽ അവർക്ക് പച്ച കൊടി കാണിച്ചു എന്ന് മാധ്യമ പ്രവർത്തകൻ വെളിപ്പെടുത്തിയിട്ടുണ്ടെന്നും എബിപി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇത്രയും വലിയ ആരോപണങ്ങൾക്ക് മറുപടി നൽകേണ്ടതും അത് അന്വേഷിക്കേണ്ടതും ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഉത്തരവാദിത്തമല്ലേയെന്നാണ് ചോദ്യം.

ചൗധരിയുടെ ആരോപണങ്ങൾ, കോൺഗ്രസിൻ്റെ മൗനം

തന്റെ ലേഖനത്തിൽ സലാഹുദ്ദീൻ ഷോയിബ് ചൗധരി ഇങ്ങനെ എഴുതുന്നു, 'ഒരു മതേതര വ്യക്തിയെന്ന നിലയിൽ, മോത്തിലാൽ നെഹ്‌റുവിന്റെ ഇരട്ട വിവാഹം, ബ്രിട്ടീഷ് വൈസ്രോയി ലോർഡ് മൗണ്ട്ബാറ്റന്റെ ഭാര്യ എഡ്വിന മൗണ്ട്ബാറ്റനുമായുള്ള ജവഹർലാൽ നെഹ്‌റുവിന്റെ വിവാഹേതര റൊമാന്റിക് ബന്ധം എന്നിവയിൽ എനിക്ക് താൽപ്പര്യമില്ല, ഇവയെല്ലാം അറിയപ്പെടുന്നവയാണ്. ഈ ലേഖനത്തിൽ എന്റെ ശ്രദ്ധ രാഹുൽ ഗാന്ധിയിലാണ്, ഇന്ത്യയിലെ ജനങ്ങൾ അറിഞ്ഞിരിക്കേണ്ട ഞെട്ടിപ്പിക്കുന്നതും ഇരുണ്ടതുമായ നിരവധി രഹസ്യങ്ങളുണ്ട്'.

ഈ വാക്യങ്ങളോടെ തുടങ്ങുന്ന തൻ്റെ ലേഖനത്തിൽ രാഹുലിന്റേതെന്ന് പറയുന്ന മൂന്ന് കാമുകിമാർ, മൂന്ന് കുട്ടികൾ (ഇവരിൽ രണ്ട് പേർ മുതിർന്നവരാകാൻ പോകുന്നു), നിരവധി കമ്പനികൾ, രണ്ട് പേരുകൾ എന്നിവയും ചൗധരി പരാമർശിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു. രാഹുൽ ഗാന്ധി വിദേശത്ത് റൗൾ വിഞ്ചി എന്ന പേര് ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ഒരു ബ്രിട്ടീഷ് പൗരനാണെന്നും കൂടാതെ ജുവാനിറ്റ വിഞ്ചി എന്ന രേഖകളിലൊന്നുമില്ലാത്ത ഭാര്യയുണ്ടെന്നും അദ്ദേഹം പറയുന്നു. ഇതിൽ പരമർശിക്കുന്ന വെറോണിക്ക കാർട്ടെല്ലി എന്ന സ്ത്രീ കൊളംബിയയിൽ നിന്നുള്ള മയക്കുമരുന്ന് മാഫിയയുടെ മകളാണ്. 

രാഹുലിൻ്റെ വ്യക്തിജീവിതം ചൂണ്ടിക്കാട്ടി വിവാഹം വ്യക്തിപരമായ കാര്യമാണെന്ന് പറയാൻ ആഗ്രഹിക്കുന്നവർ, രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ സ്വപ്നം കാണുന്നുവെന്നും അതിന് സാധ്യത ഉള്ള ഒരാളാണെന്നും മനസിലാക്കണം, കൊളംബിയൻ മാഫിയയുമായുള്ള ബന്ധത്തെക്കുറിച്ചും ബ്രിട്ടീഷ് പൗരത്വത്തെ കുറിച്ചും ചോദ്യങ്ങൾ ഉന്നയിക്കുന്നത് വ്യക്തിപരമായ കാര്യങ്ങളാകുന്നത് എങ്ങനെയെന്നും റിപ്പോർട്ടിൽ ചോദിക്കുന്നു.

എല്ലാവരും നിശബ്ദരാണ്!

എംപി സുബ്രഹ്മണ്യൻ സ്വാമി പലപ്പോഴും രാഹുൽ ഗാന്ധിയെയും സോണിയയെയും വിമർശിക്കുകയും ചില സമയങ്ങളിൽ 'അൺപാർലമെൻ്ററി' വാക്കുകൾ പോലും ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. രാഹുലിൻ്റെ പൗരത്വ വിഷയത്തിൽ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന അദ്ദേഹം ഇപ്പോൾ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. സോണിയയോടും രാഹുലിനോടും കേന്ദ്രസർക്കാരിന് മൃദുസമീപനമാണെന്നും അദ്ദേഹം  ആരോപിക്കുന്നു. 

ഇക്കാര്യത്തിൽ കോൺഗ്രസ് മൗനം പാലിക്കുന്നതും രാഹുൽ പ്രതികരിക്കാത്തതും സംശയം ബലപ്പെടുത്തുന്നു. രാജ്‌നാഥ് സിംഗ് ആഭ്യന്തര മന്ത്രിയായിരിക്കെ രാഹുലിൻ്റെ പൗരത്വത്തെ കുറിച്ചുയർന്ന ചോദ്യത്തിന് സർക്കാർ വിശദീകരണം തടിയിരുന്നു. രാഹുൽ ഗാന്ധി അതിന് ഉത്തരം നൽകുകയോ ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ടുള്ള തുടർനടപടികൾ കൈകൊള്ളുകയോ ചെയ്തില്ല എന്നതും പ്രസക്തമാണ്. അമിത് ഷായുടെ മൗനം അതിലും ആശ്ചര്യകരമാണെന്നും റിപ്പോർട്ടിലുണ്ട്. ഇതെല്ലാം കണക്കിലെടുത്ത്, അടുത്തിടെ സുബ്രഹ്മണ്യൻ സ്വാമി തന്നെ ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിപ്പിച്ചിരുന്നു. ഈ ഹർജി കോടതി ഉടൻ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2016ൽ ലാൽ കൃഷ്ണ അദ്വാനിയുടെ നേതൃത്വത്തിലുള്ള പാർലമെൻ്ററി എത്തിക്‌സ് കമ്മിറ്റിയും പൗരത്വ വിഷയത്തിൽ സുബ്രഹ്മണ്യം സ്വാമിയുടെ പരാതി അന്വേഷിക്കുകയും രാഹുൽ ഗാന്ധിയോട് വിശദീകരണം തേടുകയുമുണ്ടായി. താൻ ഒരിക്കലും ബ്രിട്ടീഷ് പൗരത്വം നേടിയിട്ടില്ലെന്ന് രാഹുൽ അന്ന് വ്യക്തമാക്കിയിരുന്നു. അതിനുശേഷം, ഈ വിഷയത്തിൽ കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് തുടർനടപടികൾ ഉണ്ടായില്ല.

സർക്കാരിനോടും ചോദ്യം

ബംഗ്ലാദേശ് മാധ്യമപ്രവർത്തകൻ്റെ ആരോപണങ്ങളിൽ സർക്കാർ മൗനം പാലിക്കുന്നതായി ആക്ഷേപമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം 'ചൗക്കിദാർ' എന്ന് വിശേഷിപ്പിക്കാറുണ്ട്, കഴിഞ്ഞ 11 വർഷമായി രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാണ് അദ്ദേഹം. രണ്ട് പതിറ്റാണ്ടായി രാഹുൽ ഗാന്ധി എംപിയാണ്. മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലിരിക്കെ 10 വർഷമായി അദ്ദേഹം എംപിയാണ്. രാഹുൽ ഗാന്ധിക്കെതിരെയുള്ള ആരോപണങ്ങൾ ശരിയാണെങ്കിൽ, സർക്കാർ എന്താണ് നടപടി സ്വീകരിക്കാത്തത് എന്നാണ് ചോദ്യം.

കൂടാതെ, രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി അമിത് ഷാ, അനധികൃത കുടിയേറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പറയുന്നു. ബംഗ്ലാദേശിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ ഇന്ത്യയിലെ വലിയ രാഷ്ട്രീയ പാർട്ടിക്കും നേതാവിനുമെതിരെ ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടും രാജ്യം മുഴുവൻ വിചിത്രമായ നിശബ്ദതയാണ്. എന്നാൽ സോഷ്യൽ മീഡിയ എല്ലായിടത്തും ഇത് ചർച്ച ചെയ്യുന്നത് മാത്രമാണ് അപവാദം.

ഒരു പ്രശ്നത്തിൽ നിന്ന് മറ്റൊന്നിലേക്ക് നമ്മുടെ ശ്രദ്ധ പെട്ടെന്ന് മാറുന്ന കാലമാണിത്. കഴിഞ്ഞ ആഴ്ച ബംഗ്ലാദേശിൽ നടന്ന ഹിന്ദുക്കൾക്കെതിരായ അക്രമങ്ങൾ വലിയ വാർത്തയായിരുന്നു. എന്നാൽ ഇന്ന് അതിനെക്കുറിച്ച് ഒരിടത്തും ചർച്ചയില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ദേശീയ നേതാവിനെതിരെയും അദ്ദേഹത്തിൻ്റെ പാർട്ടിക്കെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ യാഥാർഥ്യം വ്യക്തമാക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. രാഹുൽ കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടണം, നിരപരാധിയാണെങ്കിൽ അത് രാജ്യവും അറിയണം.

എന്നിരുന്നാലും, കോൺഗ്രസ് അപകീർത്തി നോട്ടീസ് അയക്കുകയോ പ്രതികരിക്കുകയോ ചെയ്യാത്തത് അഭ്യൂഹങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുന്നു. കോൺഗ്രസിനെതിരെ പറയുന്ന ചെറിയ കാര്യങ്ങളിൽ പോലും കർണാടകയിൽ നിന്ന് പൊലീസ് വരുന്നതും നമ്മൾ കണ്ടതാണ്, പിന്നെ എന്തിനാണ് ഇത്തവണ മൗനം?ഏറ്റവും വേദനാജനകമായ മൗനം കേന്ദ്ര സർക്കാരിൻ്റെതാണ്, കാരണം ഇത് രാജ്യത്തിൻ്റെ സുരക്ഷയുടെ പ്രശ്നമാണെന്നും എബിപി ന്യൂസ് റിപ്പോർട്ട് പറയുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia