Ram Path | മഴയിൽ തകർന്ന് രാമക്ഷേത്രത്തിലേക്കുള്ള റോഡ്; പലയിടത്തും വെള്ളക്കെട്ടും നിറയെ കുഴികളും; ദൃശ്യങ്ങൾ പുറത്ത്; 6 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് യുപി സർക്കാർ
ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം
Ayodhya: Waterlogging, road cave-ins on Ram Path, Yogi govt suspends six
Ram Path | മഴയിൽ തകർന്ന് രാമക്ഷേത്രത്തിലേക്കുള്ള റോഡ്; പലയിടത്തും വെള്ളക്കെട്ടും നിറയെ കുഴികളും; ദൃശ്യങ്ങൾ പുറത്ത്; 6 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് യുപി സർക്കാർ
sum
അന്വേഷണം നടക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി
Ram Temple, Politics, ദേശീയ വാർത്തകൾ
sect: Politics, National, News
HL
ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം
tag: News, Malayalam News, National, Politics
FAQ : Waterlogging, road cave-ins on Ram Path, Yogi govt suspends six, Where is it?
An: Ayodhya
fb മഴയിൽ തകർന്ന് രാമക്ഷേത്രത്തിലേക്കുള്ള റോഡ്
അയോധ്യ: (KVARTHA) പുതുതായി നിർമിച്ച, രാമക്ഷേത്രത്തിലേക്കുള്ള റോഡിൽ (Ram Path) വെള്ളക്കെട്ടും ആഴത്തിലുള്ള കുഴികളും രൂപപ്പെട്ടതിനെ തുടർന്ന് യോഗി ആദിത്യനാഥിൻ്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കനത്ത മഴയെത്തുടർന്ന് ക്ഷേത്രനഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതിൻ്റെ നിരവധി ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാണ്.
14 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൻ്റെ ഭാഗങ്ങളും പലയിടത്തും തകർന്നതായി റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അജയ് ചൗഹാൻ പറഞ്ഞു. അയോധ്യയിലെ ശ്രീറാം ആശുപത്രിയിലെ വെള്ളക്കെട്ടിന്റെ വീഡിയോ വാർത്താ ഏജൻസിയായ പിടിഐ പങ്കുവെച്ചു.
VIDEO | Uttar Pradesh: Visuals of waterlogging at Sri Ram Hospital in Ayodhya due to heavy rain.
— Press Trust of India (@PTI_News) June 29, 2024
(Full video available on PTI Videos - https://t.co/n147TvqRQz) pic.twitter.com/zzm349nAdb
റോഡിനോട് ചേർന്നുള്ള ചെറുവഴികളിലും തെരുവുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വീടുകളിലും വെള്ളം കയറി. 624 കോടി രൂപ മുടക്കിയാണ് രാംപഥ് റോഡ് നിർമിച്ചത്. എന്നാൽ ഒരു മഴയിൽ തന്നെ റോഡ് തകരുകയായിരുന്നു. തിടുക്കത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതാണ് റോഡുകൾ തകരാൻ കാരണമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതരെ ഉദ്ധരിച്ച് ഇൻഡ്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ये जो हर तरफ़ ‘भ्रष्टाचार का सैलाब’ है
— Akhilesh Yadav (@yadavakhilesh) June 28, 2024
उसके लिए भाजपा सरकार ज़िम्मेदार है#Ayodhya pic.twitter.com/LroA87UUTr
പൊതുമരാമത്ത് വകുപ്പിലെ (പിഡബ്ല്യുഡി) ധ്രുവ് അഗർവാൾ (എക്‌സിക്യൂട്ടീവ് എഞ്ചിനീയർ), അനൂജ് ദേശ്‌വാൾ (അസിസ്റ്റൻ്റ് എഞ്ചിനീയർ), പ്രഭാത് പാണ്ഡെ (ജൂനിയർ എഞ്ചിനീയർ), ഉത്തർപ്രദേശ് ജൽ നിഗമിലെ ആനന്ദ് കുമാർ ദുബെ (എക്‌സിക്യൂട്ടീവ് എഞ്ചിനീയർ), രാജേന്ദ്ര കുമാർ യാദവ് (അസിസ്റ്റൻ്റ് എഞ്ചിനീയർ), മുഹമ്മദ് ഷാഹിദ് (ജൂനിയർ എഞ്ചിനീയർ) എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.
അതേസമയം ഉത്തർപ്രദേശ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. വെള്ളക്കെട്ടിൻ്റെ വീഡിയോ പോസ്റ്റ് ചെയ്ത ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് എല്ലായിടത്തും അഴിമതിയുടെ പ്രളയമാണെന്ന് ബിജെപി സർക്കാരിനെ കുറ്റപ്പെടുത്തി. പ്രാണപ്രതിഷ്ഠ നടന്ന് ആറ് മാസം പിന്നിടുമ്പോള്‍ അയോധ്യ രാമക്ഷേത്രത്തിന്‍റെ മേൽക്കൂരയ്ക്കു ചോർച്ചയുണ്ടെന്ന് മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് വെളിപ്പെടുത്തിയത് ചർച്ചയായിരിക്കെയാണ് പുതിയ സംഭവ വികാസം.