Allegation | 'ഹോട്ടലിലെ സിസിടിവി പരിശോധിക്കാൻ തയ്യാറുണ്ടോ?' കോൺഗ്രസിന്റെ കള്ളപ്പണ ഇടപാടുകൾക്ക് പൊലീസിന്റെ സംരക്ഷണമെന്ന് കെ സുരേന്ദ്രൻ

 
Congress Protected in Black Money Transactions: K Surendran
Congress Protected in Black Money Transactions: K Surendran

Photo Credit: Facebook/ K Surendran

● 'കോൺഗ്രസിന് പൊലീസ് സംരക്ഷണം നൽകി'.
● 'ഹോട്ടലിലെ മുഴുവൻ മുറികളും പരിശോധിക്കാത്തത് ദുരൂഹം'.
● '12 മുറികളിൽ മാത്രമാണ് പൊലീസ് പരിശോധിച്ചത്'.

പാലക്കാട്: (KVARTHA) ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പാലക്കാട് കേന്ദ്രീകരിച്ച് വലിയ തോതിൽ കള്ളപ്പണ ഇടപാടുകൾ നടക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. പൊലീസിന്റെ അനാസ്ഥകാരണമാണ് കെപിഎം ഹോട്ടലിൽ നടന്ന കള്ളപ്പണ ഇടപാട് കണ്ടെത്താനാവാതെ പോയതെന്നും പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 

ഹോട്ടലിലെ മുഴുവൻ മുറികളും എന്തുകൊണ്ടാണ് പരിശോധിക്കാതിരുന്നത്? 12 മുറികൾ മാത്രമാണ് പരിശോധിച്ചത്. കള്ളപ്പണ്ണ ഇടപാടുകൾ നടന്നെന്ന് പൊലീസ് പറയുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ആവശ്യമായ ഫോഴ്‌സിനെ സജ്ജീകരിക്കാതിരുന്നത്. പൊലീസ് നിലപാട് ദുരൂഹമാണ്. പ്രതികൾക്ക് രക്ഷപ്പെടാനുള്ള അവസരം കൊടുത്തത് പൊലീസാണ്. വ്യാജതിരിച്ചറിയൽ കാർഡ് വിഷയത്തിലും ഇങ്ങനെ തന്നെയാണ് പൊലീസ് പെരുമാറിയത്. 

ഒരു മന്ത്രിയാണ് ആ കേസ് ഒതുക്കിയത്. തലശേരിയിൽ ഷാഫി പറമ്പിലുമായി മന്ത്രി നടത്തിയ കൂടിക്കാഴ്ചയോടെയാണ് വ്യാജതിരിച്ചറിയൽ രേഖ കേസ് ഇല്ലാതായത്. സിസിടിവിപരിശോധിക്കാൻ പൊലീസ് തയ്യാറുണ്ടോ? പ്രതിപക്ഷനേതാവും എംവി ഗോവിന്ദനും കള്ളപ്പണത്തെ കുറിച്ച് മറുപടി പറയണം. നഗരത്തിൽ ഇത്രയും ഗൗരവതരമായ സംഭവങ്ങളുണ്ടായിട്ടും ജില്ലാകളക്ടർ എവിടെയായിരുന്നുവെന്നും സുരേന്ദ്രൻ ചോദിച്ചു.

#KeralaPolitics #BlackMoney #BJP #Congress #KSurendran #Palakkad

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia