Controversy | രഞ്ജിത്ത് ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെക്കണമെന്ന് നടനും ഇടത് സഹയാത്രികനുമായ അഡ്വ. സി ഷുക്കൂർ 

 
A photograph of Renjith, the chairman of the Kerala State Film Academy.
A photograph of Renjith, the chairman of the Kerala State Film Academy.

Image Credit: Facebook/ C Shukkur

'വളരെ ഗുരുതരമായ ആരോപണം ആണ് ബംഗാൾ നടിയും പശ്ചിമ ബംഗാളിലെ സിപിഎം തെരഞ്ഞെടുപ്പ് റാലികളിലെ സ്ഥിരം സാന്നിധ്യവും ആയ ഒരു സഖാവ് ഉയർത്തിയിരിക്കുന്നത്'

കാഞ്ഞങ്ങാട്: (KVARTHA) ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് രാജിവെക്കണമെന്ന് നടനും  അഭിഭാഷകനും ഇടത് സഹയാത്രികനുമായ അഡ്വ. സി ഷുക്കൂർ ആവശ്യപ്പെട്ടു. ബംഗാൾ നടിയുടെ ആരോപണത്തിൽ രഞ്ജിത്ത് കുടുങ്ങിയ സാഹചര്യത്തിലാണ് ഈ ആവശ്യം. സംസ്ഥാന സർക്കാർ ചലച്ചിത്ര രംഗത്ത്  നയ സമീപനങ്ങൾ പ്രയോഗ തലത്തിൽ സമൂഹത്തിന്റെ മുന്നിൽ പ്രതിഫലിപ്പിക്കുന്ന ഒരു ഔദ്യോഗിക സംവിധാനമാണ് ചലച്ചിത്ര അക്കാദമിയെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

 A photograph of Renjith, the chairman of the Kerala State Film Academy.

വളരെ ഗുരുതരമായ ആരോപണം ആണ് ബംഗാൾ നടിയും പശ്ചിമ ബംഗാളിലെ സിപിഎം തെരഞ്ഞെടുപ്പ് റാലികളിലെ സ്ഥിരം സാന്നിധ്യവും ആയ ഒരു സഖാവ് ഉയർത്തിയിരിക്കുന്നത്. നിങ്ങൾ നൽകിയ വിശദീകരണത്തിൽ അവരെ നിങ്ങൾ കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയതും അവരെ നിങ്ങൾ കണ്ടതും സമ്മതിക്കുന്നുണ്ട്. 

A photograph of Renjith, the chairman of the Kerala State Film Academy.

തിരിച്ചു പോകാനുള്ള ഫ്ലൈറ്റ് ചാർജ്ജ് നിങ്ങളുടെ പ്രൊഡക്ഷൻ കമ്പനി വഹിച്ചിട്ടില്ല എന്നാണ് അവരുടെ ആരോപണം. ഈ ഘട്ടത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ വാക്കുകളുടെ സ്പിരിറ്റ് ഉൾക്കൊണ്ട് സർക്കാരിനെ പ്രതിസന്ധിയിൽ ആക്കാതെ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് ഒഴിയണമെന്ന് അഡ്വ. സി ഷുക്കൂർ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'Mr. രഞ്ജിത്ത് 

നിങ്ങൾ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജി വെയ്ക്കണം.
സംസ്ഥാന സർക്കാർ ചലച്ചിത്ര രംഗത്ത്  നയ സമീപനങ്ങൾ പ്രയോഗ തലത്തിൽ സമൂഹത്തിന്റെ മുന്നിൽ പ്രതിഫലിപ്പിക്കുന്ന ഒരു ഔദ്യോഗിക സംവിധാനമാണ് ചലച്ചിത്ര അക്കാദമി. 

2017 ൽ ഹേമ കമ്മിറ്റി സംസ്ഥാന സർക്കാർ രൂപീകരിച്ചത് മലയാള ചലച്ചിത്ര രംഗത്ത് വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹാര നിർദ്ദേശങ്ങൾ സമർപ്പിക്കാനും ആണ് മലയാള സിനിമയിലെ പ്രമുഖ നടി കൊട്ടേഷൻ ടീമിനാൽ ലൈംഗിക അതിക്രമത്തിന് വിധേയ ആകുകയും അതിന് എതിരെ അവർ തല ഉയർത്തി പിടിച്ചു നിൽക്കുകയും WCC അവരോടൊപ്പം ശക്തമായി ചേരുകയും ചെയ്തതിന്റെ പരിണിത ഫലം കൂടെ ആണ് ഹേമ കമ്മിറ്റി റിപ്പോർട്ട്.

പബ്ലിക് ഡൊമിനിയനിൽ ലഭ്യമായ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രഥമവും ഗൗരവുമായ വിഷയം അവർക്ക് നേരെയുള്ള ലൈംഗിക അതിക്രമം തന്നെ ആണ്. എന്നാൽ ഒരു കമ്മിറ്റി റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി കുറ്റം ആരോപിക്കപ്പെട്ടവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുവാൻ സംസ്ഥാന സർക്കാരിന്റെ മുന്നിലുള്ള നിയമപരവും സാങ്കേതികവുമായ വൈതരണികൾ അത്ര നിസ്സാരമല്ലെന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി നേരെ ചൊവ്വേ ജനങ്ങളോട് പറഞ്ഞിട്ടുണ്ട്.  

അതേ പത്ര സമ്മേളനത്തിൽ തന്നെ മുഖ്യ മന്ത്രി ആവർത്തിച്ചു പറഞ്ഞ കാര്യം ഇത്തരം ലൈംഗിക അതിക്രമങ്ങൾക്കു വിധേയ ആയ ഒരാൾ മുന്നോട്ട് വരിക ആണെങ്കിൽ അവർക്ക് പൂർണമായ സംരക്ഷണം സർക്കാർ നൽകുമെന്നും അവരോടൊപ്പം നിലകൊള്ളും എന്നാണ്.

Mr രഞ്ജിത്ത് 
നിങ്ങൾക്ക് എതിരെ വളരെ ഗുരുതരമായ ആരോപണം ആണ് ബംഗാൾ നടിയും പശ്ചിമ ബംഗാളിലെ സിപിഎം തെരഞ്ഞെടുപ്പ് റാലികളിലെ സ്ഥിരം സാന്നിധ്യവും ആയ ഒരു സഖാവ് ഉയർത്തിയിരിക്കുന്നത് .
നിങ്ങൾ നൽകിയ വിശദീകരണത്തിൽ അവരെ നിങ്ങൾ കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയതും അവരെ നിങ്ങൾ കണ്ടതും സമ്മതിക്കുന്നുണ്ട്.

തിരിച്ചു പോകാനുള്ള ഫ്ലൈറ്റ് ചാർജ്ജ് നിങ്ങളുടെ പ്രൊഡക്ഷൻ കമ്പനി വഹിച്ചിട്ടില്ല എന്നാണ് അവരുടെ ആരോപണം. ഈ ഘട്ടത്തിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ വാക്കുകളുടെ സ്പിരിറ്റ് ഉൾക്കൊണ്ട് സർക്കാരിനെ പ്രതിസന്ധിയിൽ ആക്കാതെ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ച് ഒഴിയണം.
ഷുക്കൂർ വക്കീൽ'.

 

 

#Renjith #KeralaFilmAcademy #resignation #allegations

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia