BJP Setback | പാലക്കാട് താരമായി സന്ദീപ് വാര്യർ, അടിതെറ്റി ബിജെപി

 
Sandeep Warrier Shines in Palakkad, BJP Faces Setback
Sandeep Warrier Shines in Palakkad, BJP Faces Setback

Photo Credit: Facebook/ Sandeep.G.Varier

● പാലക്കാട് ബി.ജെ.പി ഏറെ വിജയപ്രതീക്ഷ പുലർത്തിയ മണ്ഡലങ്ങളിലൊന്നായിരുന്നു. 
● ഇതിനായി സംസ്ഥാന അദ്ധ്യക്ഷൻ  കെ സുരേന്ദ്രൻ മണ്ഡലത്തിൽ ക്യാംപ് ചെയ്താണ് പ്രവർത്തിച്ചത്. 
● മണ്ഡലത്തിൽ സുപരിചിതനായ കൃഷ്ണകുമാറിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ മണ്ഡലം പിടിക്കാനായിരുന്നു പദ്ധതി. 

പാലക്കാട്: (KVARTHA) പാലക്കാട് നഗരസഭ ഭരിക്കുന്ന ബി.ജെ.പിയുടെ അടിവേരിളക്കി മുൻ പാർട്ടി വക്താവും സംസ്ഥാന സമിതി അംഗവുമായ സന്ദീപ് വാര്യർ. തെരഞ്ഞെടുപ്പിൻ്റെ അന്തിമ ഘട്ടത്തിലാണ് ബി.ജെ.പിയിൽ നിന്നും വിട്ടു തീപ്പൊരി നേതാവായ സന്ദീപ് വാര്യർ കോൺഗ്രസിൽ അംഗത്വമെടുന്നത്. ഇതോടെ പാലക്കാട് ബി.ജെ.പി പ്രവർത്തകരിൽ ആശയക്കുഴപ്പമുണ്ടാക്കി. 

സന്ദീപ് വാര്യർ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമായപ്പോൾ സമചിത്തതയോടെ തന്ത്രപരമായി നേരിടുന്നതിൽ നിന്നും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കൂട്ടരും പരാജയപ്പെട്ടതോടെ കാര്യങ്ങൾ കൈവിട്ടുപോവുകയായിരുന്നു. ഏറ്റവും ഒടുവിൽ ആർ.എസ്.എസ് ഇറങ്ങിയതു കൊണ്ടു മാത്രമാണ് ബി.ജെ.പിക്ക് അൽപ്പമെങ്കിലും പിടിച്ചു നിൽക്കാനായത്. 

പാലക്കാട് ബി.ജെ.പി ഏറെ വിജയപ്രതീക്ഷ പുലർത്തിയ മണ്ഡലങ്ങളിലൊന്നായിരുന്നു. മണ്ഡലത്തിൽ സുപരിചിതനായ കൃഷ്ണകുമാറിൻ്റെ സ്ഥാനാർത്ഥിത്വത്തിൽ മണ്ഡലം പിടിക്കാനായിരുന്നു പദ്ധതി. നേമത്തിന് ശേഷം സംസ്ഥാന നിയമസഭയിലേക്ക് പാലക്കാടിലൂടെ അക്കൗണ്ട് തുടങ്ങാനായിരുന്നു പാർട്ടി ലക്ഷ്യമിട്ടത്. 

ഇതിനായി സംസ്ഥാന അദ്ധ്യക്ഷൻ  കെ സുരേന്ദ്രൻ മണ്ഡലത്തിൽ ക്യാംപ് ചെയ്താണ് പ്രവർത്തിച്ചത്. എന്നിട്ടും പാർട്ടി വിജയിക്കാത്തത് വരും നാളുകളിൽ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ തുടരുക സുരേന്ദ്രന് ദുഷ്കരമാകും.

 #SandeepWarrier, #BJPSetback, #CongressKerala, #PalakkadPolitics, #KeralaElection, #KSurendran

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia