Impeachment | ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്തു; അടുത്തതായി എന്ത് സംഭവിക്കും?

 
 South Korean President Impeached; What’s Next?
 South Korean President Impeached; What’s Next?

Photo Credit: X/ Yoon Suk Yeol

● രാജ്യത്ത് അദ്ദേഹം പട്ടാള നിയമം പ്രഖ്യാപിക്കാൻ തീരുമാനിച്ചതാണ് സ്ഥിതിഗതികൾ വഷളാക്കിയത്. 
● ഇംപീച്ച്‌മെന്റ് നടപടികൾ മൂലം യൂണിൻ്റെ ഭാവി അനിശ്ചിതത്വത്തിലാണ്. 
● പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂ ആണ് പ്രസിഡന്റിന്റെ ചുമതല നിർവഹിക്കുക.

സോൾ: (KVARTHA) ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോളിനെ ഇംപീച്ച് ചെയ്യാനുള്ള ബിൽ പാർലമെന്റ് പാസാക്കിയതിനെത്തുടർന്ന് അദ്ദേഹത്തെ ചുമതലകളിൽ നിന്ന് സസ്പെൻഡ് ചെയ്തു. രാജ്യത്ത് അദ്ദേഹം പട്ടാള നിയമം പ്രഖ്യാപിക്കാൻ തീരുമാനിച്ചതാണ് സ്ഥിതിഗതികൾ വഷളാക്കിയത്. എന്നാൽ ഈ നീക്കം രാജ്യത്താകെ വലിയ പ്രതിഷേധത്തിന് കാരണമായി. മണിക്കൂറുകൾക്ക് പിന്നാലെ പട്ടാള നിയമം പിൻവലിച്ചെങ്കിലും പ്രതിഷേധങ്ങൾ രൂക്ഷമായി.

ഇംപീച്ച്‌മെന്റ് നടപടികൾ മൂലം യൂണിൻ്റെ ഭാവി അനിശ്ചിതത്വത്തിലാണ്. ഭരണഘടനാ കോടതിയിൽ നടക്കുന്ന കേസിൽ യൂണിന്റെ ഇംപീച്ച്‌മെന്റ് ശരിവയ്ക്കണോ അതോ അസാധുവാക്കണോ എന്ന തീരുമാനം 180 ദിവസത്തിനുള്ളിൽ ഉണ്ടാകും. ഈ കാലയളവിൽ, പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂ ആണ് പ്രസിഡന്റിന്റെ ചുമതല നിർവഹിക്കുക.

ഇംപീച്ച്മെന്റ് ബിൽ പാസാവാൻ ദേശീയ അസംബ്ലിയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്നതിന് ആവശ്യമായ വോട്ടുകൾ നേടുന്നതിൽ നിർണായക പങ്ക് വഹിച്ചത്, യൂനിന്റെ പാർട്ടിയിലെ തന്നെ 12 എംപിമാരായിരുന്നു. പാർട്ടിയെ മറികടന്ന് അവർ പ്രതിപക്ഷത്തോടൊപ്പം ചേർന്നു. 300 അംഗ ദേശീയ അസംബ്ലിയിൽ 192 പ്രതിപക്ഷ അംഗങ്ങൾക്കൊപ്പം യൂനിൻ്റെ സ്വന്തം പാർട്ടിയിലെ 12 പേരും ചേർന്നതോടെ യൂനിന് പുറത്തേക്കുള്ള വഴി തുറക്കുകയായിരുന്നു.

ഫലം പ്രഖ്യാപിച്ചപ്പോൾ, ദേശീയ അസംബ്ലിക്ക് പുറത്ത് ഒരുമിച്ചുകൂടിയ 145,000 പേരടങ്ങുന്ന വലിയ ജനക്കൂട്ടം വടികൾ വീശി സന്തോഷത്തോടെ നൃത്തം ചെയ്തു. തെക്കൻ നഗരങ്ങളായ ബുസാനിലും ടോങ്യോങ്ങിലുമെല്ലാം നിന്ന് സിയോളിലേക്ക് യാത്ര ചെയ്തെത്തിയ ആളുകളും ഈ ആഘോഷത്തിൽ പങ്കുചേർന്നു. ദേഗു, ഗ്വാങ്‌ജു, ജെജു തുടങ്ങി രാജ്യത്തുടനീളമുള്ള മറ്റ് നഗരങ്ങളിലും സമാനമായ റാലികൾ സംഘടിപ്പിച്ചുകൊണ്ട് ജനങ്ങൾ ആഹ്ലാദം പ്രകടിപ്പിച്ചു.

ഇംപീച്ച്‌മെന്റ്: വേഗത്തിലുള്ള തീരുമാനം സാധ്യമാണോ?

ദക്ഷിണ കൊറിയയിലെ യൂണിന്റെ ഇംപീച്ച്‌മെന്റ് കേസ് നിയമപരമായ പല സങ്കീർണതകൾക്കും വിധേയമാണ്. കോടതിയിലെ ജഡ്ജിമാരുടെ എണ്ണം കുറവും, അവരുടെ രാഷ്ട്രീയ ചായ്‌വുകളും, പൊതുജനാഭിപ്രായത്തിന്റെ സ്വാധീനവും തീരുമാനത്തെ ബാധിക്കും. കോടതി വേഗത്തിൽ തീരുമാനമെടുക്കാൻ ശ്രമിച്ചാലും, ജഡ്ജിമാരുടെ വിരമിക്കൽ തീയതികൾ കാരണം നടപടിക്രമം നീണ്ടുപോകാനുള്ള സാധ്യതയുണ്ട്. 

ദക്ഷിണ കൊറിയൻ ചരിത്രത്തിൽ പ്രസിഡന്റ്ന്റിനെതിരെയുള്ള മൂന്നാമത്തെ ഇംപീച്ച്‌മെന്റ് ആണിത്.  2004-ൽ റോ മൂ ഹ്യൂണിനെതിരായ ഇംപീച്ച്‌മെന്റ് 63 ദിവസത്തിനുള്ളിൽ കോടതി തള്ളിയിരുന്നു. എന്നാൽ 2017-ൽ പാർക്ക് ഗ്യൂൻ-ഹൈയെതിരായ ഇംപീച്ച്‌മെന്റ് 91 ദിവസങ്ങൾ നീണ്ടുനിന്ന ശേഷം ശരിവച്ചു. ഈ പശ്ചാത്തലത്തിൽ, യൂൺ സുക് യോളിന്റെ ഇംപീച്ച്‌മെന്റ് കേസിൽ കോടതി എത്ര വേഗത്തിൽ തീർപ്പുകൽപ്പിക്കുമെന്നത് വലിയ ചർച്ചാവിഷയമാണ്. കോടതിയുടെ തീരുമാനം രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥിരതയിൽ നിർണായകമായ സ്വാധീനം ചെലുത്തും.

#SouthKorea #Impeachment #YoonSukYeol #PoliticalCrisis #Protests #ConstitutionalCourt

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia