Reaction | കണ്ണൂരിൽ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ സുരേഷ് ഗോപി
● പി.പി മുകുന്ദൻ അനുസ്മരണ സമ്മേളനത്തിന് എത്തിയതായിരുന്നു.
● സീതാറാം യെച്ചൂരിയുടെ വിയോഗത്തെ കുറിച്ച് പ്രതികരിച്ചില്ല.
കണ്ണൂർ: (KVARTHA) കാത്തുകെട്ടി ചാനൽ ക്യാമറകളുമായി നിന്ന മാധ്യമപ്രവർത്തകരെ അവഗണിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കണ്ണൂർ നോർത്ത് ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ ബി.ജെ.പി നേതാവ് പി.പി മുകുന്ദൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം കഴിഞ്ഞു കോഴിക്കോട് മറ്റൊരു പരിപാടിയിലേക്ക് ധൃതിയിൽ കാറിൽ കയറി കടന്നുപോവുകയായിരുന്നു സുരേഷ് ഗോപി.
സി.പി.എം നേതാവ് സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ പ്രതികരണം തേടിയെങ്കിലും സുരേഷ് ഗോപി മൈൻഡ് ചെയ്തില്ല. നേരത്തെ മാധ്യമപ്രവർത്തകരെ വഴിതടഞ്ഞു ഹേമാ കമ്മിറ്റിയെ കുറിച്ചു ചോദിച്ചതിന് സുരേഷ് ഗോപി തള്ളി മാറ്റിയിരുന്നു.
ഇതിനു ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നില്ല. വ്യാഴാഴ്ച വൈകിട്ട് മാടായി കാവിൽ ദർശനം നടത്താനെത്തുമ്പോഴും മാധ്യമങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.
#SureshGopi #KannurEvent #MediaIgnored #CPIMNews #PoliticalUpdates #PublicFigures