Debate | എന്താണ് ഈ പുനരധിവാസവും, നവ അധിവാസവും! സുരേഷ് ഗോപി എന്താണ് പറയുന്നത്?

 
suresh gopis remarks on rehabilitation spark controversy
suresh gopis remarks on rehabilitation spark controversy

Photo Credit: Facebook /Suresh Gopi

സുരേഷ് ഗോപി എന്ന നമ്മുടെ ഇപ്പോഴത്തെ കേന്ദ്രമന്ത്രി രാഷ്ട്രീയത്തിൽ വന്ന ശേഷം ഒരുപാട് പുതിയ പുതിയ പദങ്ങൾ മലയാള സാഹിത്യത്തിന് സംഭാവന ചെയ്യാൻ ശ്രമിക്കുന്നുണ്ട്

കെ ആർ ജോസഫ് 

(KVARTHA) അപ്പോൾ പുനരധിവാസം, നവ അധിവാസം ഇവ തമ്മിൽ ഉള്ള വ്യത്യാസം എന്താണ്? ഭരത് ചന്ദ്രനിൽ നിന്നും നമ്മുടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇനിയും മുക്തനായിട്ടില്ല എന്ന് വേണം പറയാൻ. അദ്ദേഹം കേന്ദ്രത്തിൽ മന്ത്രി ആയതിന് ശേഷം പറയുന്നത് ജനങ്ങൾക്കും മറ്റ് ആർക്കും മനസിലാവുന്നില്ല എന്നതാണ് സത്യം. ഒന്നും പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ,  ഓരോ സാങ്കേതികത്വം പറയലും മടക്കലും ആയി ദിവസങ്ങള്‍ കളയാതിരുന്നാൽ മതി. അവസാനം ഇത് പോലെ  ന്യായീകരിക്കലും. പലരുടെയും മനസ് അറിയാമായിരിക്കാം പക്ഷേ, സുരേഷ് ഗോപി പരിജ്ഞാനത്തിൽ വട്ടപൂജ്യമാണെന്ന് തോന്നും അദ്ദേഹത്തിൻ്റെതായി വന്ന പുതിയ പരാമർശം കേട്ടാൽ. 

വയനാടിനായി പുനരധിവാസമല്ല, നവ അധിവാസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസിലുള്ളതെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. കുടിവെള്ളം, താമസം, ആരോഗ്യം തുടങ്ങി 7 ഫോക്കസ് മേഖലയാണ് വയനാടിനാണ് താന്‍ മുന്നോട്ട് വെച്ചിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കേന്ദ്ര സഹായം ഉറപ്പാക്കും. അവര്‍ ആഗ്രഹിക്കുന്ന പോലെ അപകട രഹിതമായൊരു ജീവിതം എങ്ങനെയാണ് സമ്മാനിക്കാന്‍ കഴിയുക എന്നാണ് കേന്ദ്രം ആലോചിക്കുന്നത്. പുനരധിവാസം മാത്രമല്ല അവരുടെ ഉപജീവനത്തിന് വേണ്ടി അടക്കമുള്ള കാര്യങ്ങളില്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യും. 

വയനാട്ടിലെ ദുരന്തബാധിതർക്കായി വേണ്ടതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയിട്ടുണ്ട്. വയനാടിനായി പൂര്‍ണ മെഡിക്കല്‍ കോളേജ് സജ്ജമാക്കും. ദുരന്തബാധിതര്‍ക്ക് കുടിവെള്ളം മുതല്‍ തൊഴില്‍ വരെയുള്ള കാര്യങ്ങള്‍ ഉറപ്പാക്കും. അനധികൃത കുടയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലൈവത്തോണില്‍ സംസാരിക്കുമ്പോഴായിരുന്നു സുരേഷ് ഗോപിയുടെ ഈ അഭിപ്രായ പ്രകടനം. 

മോദിയുടെ മനസ്സറിയുന്ന സഹമന്ത്രി, പുനർ എന്നാൽ വീണ്ടും എന്നാണ് നവ എന്നത് പുതിയത് എന്നാണ്,  അവിടെ വസിച്ചിരുന്നവർക്ക് എല്ലാം നഷ്ടപ്പെട്ടു അവരെ വീണ്ടും അധിവസിപ്പിക്കണം, മക്കൾക്ക് പുതുവീട് വച്ച് മാറ്റി പാർപ്പിച്ചാൽ അത് നവ അധിവാസം എന്ന് പറയാം, സാങ്കേതിക പദങ്ങൾ അന്വഷിച്ച് നടക്കാതെ വല്ലതും ചെയ്യ്, ഏറെ ചിത്രം ഓട്ടപ്പാത്രം ഒന്നൊരു ചൊല്ലുതന്നെയുണ്ട്, ഇങ്ങനെയാണ് സുരേഷ് ഗോപിയ്ക്ക് എതിരെ ഈ വിഷയത്തിൽ  സോഷ്യൽ മീഡിയയിൽ കമൻ്റുകൾ വരുന്നത്. 

നവ അധിവാസം ഇയാൾ മലയാളിയെ ചിരിപ്പിച്ചു കൊല്ലും, രണ്ടും ഒന്നാണെന്ന് രഞ്ജി പണിക്കരൊന്നു പറഞ്ഞു കൊടുത്താൽ നന്നായിരുന്ന്, മനസ്സിൽ പലരുടെയും പലതും ഉണ്ടാകും അതുകൊണ്ട് കാര്യമില്ല പ്രവൃത്തികൾ, എങ്ങനെ എന്നതിനാണ് പ്രസക്തി, ലാലു പ്രസാദിനും, ചന്ദ്രബാബു നായിഡുവിനും  വേണ്ടിയും അല്ലാതെ പ്രവർത്തിക്കുവാൻ പറയൂ അഭിനേതാവേ, എന്നൊക്കെയുള്ള ആക്ഷേപങ്ങളും ഉയരുന്നുണ്ട്. ശരിക്കും പറഞ്ഞാൽ കേന്ദ്രത്തിൽ സഹമന്ത്രിയായ ശേഷം സുരേഷ് ഗോപി സ്വന്തം ഗവൺമെൻ്റിൽ നിന്നും പാർട്ടിയിൽ നിന്നും പോലും പരിഹാസകനാകുകയാണോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു. 

240 എംപി മാരിലൊരാൾമാത്രം. പേരിനൊരുസഹമന്ത്രിസ്ഥാനവും അതിൽകവിഞ്ഞൊന്നുമില്ല. ഭരണത്തിൽ ഒരുറോളുമില്ലെന്നർത്ഥം. പണ്ട് ഒന്നും ഇല്ലാതിരുന്ന അവസ്ഥയിൽപോലും സുരേഷ് ഗോപിയ്ക്ക് സമൂഹമധ്യത്തിൽ ഒരു തിളക്കം ഉണ്ടായിരുന്നു. ഇപ്പോൾ കേന്ദ്രസഹമന്ത്രിയായ ശേഷം അതും ഇല്ലാത്ത അവസ്ഥയായോ? ഒപ്പം സ്വയം ഇളഭ്യനാകുകയും ചെയ്യുന്നുവെന്നും ആക്ഷേപമുണ്ട്. പ്രധാനമന്ത്രി എന്ത് കൊടുത്താലും ഇല്ലെങ്കിലും സുരേഷ് ഗോപിയും കേരളത്തിൽ നിന്നുള്ള ഒരു എംപി തന്നെ ആണ്. കൂടാതെ മലയാള സിനിമയിലെ ഒരു സൂപ്പർ താരവുമാണ്. 

മറ്റുള്ള 19 എംപിമാരും അവരുടെ ഒരു മാസത്തെ  ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തു. എന്നിട്ടും സ്വന്തം വകയായി എന്തെങ്കിലും വയനാട്ടിലെ ദുരിതബാധിതർക്ക് കൊടുക്കാൻ സുരേഷ് ഗോപിയ്ക്ക് കഴിയില്ലേ എന്ന് കൂടി ചിന്തിക്കണം. സുരേഷ് ഗോപി എന്ന നമ്മുടെ ഇപ്പോഴത്തെ കേന്ദ്രമന്ത്രി രാഷ്ട്രീയത്തിൽ വന്ന ശേഷം ഒരുപാട് പുതിയ പുതിയ പദങ്ങൾ മലയാള സാഹിത്യത്തിന് സംഭാവന ചെയ്യാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, അത് കുറച്ച് കൂടിപ്പോകുന്നു എന്ന് കരുതുന്നവരും ഏറെയാണ്. വെറുതെ അഭിപ്രായം പറഞ്ഞു വിഡ്ഢികൾ ആകാതിരിക്കുക. എന്തെങ്കിലും ഉണ്ടായാൽ തന്നെ അത് നാമമാത്രമായിരിക്കും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia