Relief | വയനാടിനായി ഒരു കോടിയുടെ ചെക്ക് കിട്ടി, പരിശോധിച്ചപ്പോൾ കണ്ടത്! വെളിപ്പെടുത്തി മുഖ്യമന്ത്രി 

 
suspicious donation amidst wayanad relief efforts
suspicious donation amidst wayanad relief efforts

Photo Credit: Facebook /PRD Wayanad

കേരള കത്തോലിക്ക ബിഷപ്പ് കൗണ്‍സില്‍ 100 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്

തിരുവനന്തപുരം: (KVARTHA) വയനാട് ദുരന്തത്തെ തുടർന്ന് വിവിധ മേഖലകളിൽ നിന്നും സഹായഹസ്തങ്ങൾ ഒഴുകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളുടെ  നാണയത്തുട്ടുകള്‍ മുതല്‍ കോടികള്‍ വരെയുള്ള സംഭാവനകള്‍ വരുന്നുണ്ട്. ശസ്ത്രക്രിയക്കായി മാറ്റിവെച്ച തുക സംഭാവന ചെയ്തവരുണ്ട്.  മരണാനന്തരചടങ്ങുകള്‍ക്കും വിവാഹത്തിനുമായി സ്വരുക്കൂട്ടി വച്ച തുക സംഭാവന ചെയ്ത കുടുംബങ്ങള്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഒരു കോടി രൂപയുടെ ചെക്ക്'

'തമിഴ് നാട്ടിലെ റോട്ടറി ക്ലബ് ഭാരവാഹികളില്‍ ചിലര്‍ ഓഫീസില്‍ എത്തിയിരുന്നു. ഒരു കോടി രൂപയുടെ ചെക്ക് അവര്‍ കൈമാറി. പിന്നീട് പരിശോധിച്ചപ്പോള്‍ ഫ്യൂച്ചര്‍ ഗെയിമിങ് എന്നാണ് ചെക്കില്‍ കണ്ടത്. സാന്‍റിയാഗോ മാര്‍ട്ടിന്‍റെ അടുത്ത ബന്ധുക്കളാണ് ചെക്ക് ഇവിടെ നല്‍കിയത് എന്നാണ് അതോടെ മനസിലാക്കാനായത്.  ആരുടേതാണ് എന്ന വ്യക്തമാക്കാതെ വരുന്ന ഇത്തരം സംഭാവനകളും കൂട്ടത്തിലുണ്ട് എന്ന് മാത്രം പറയട്ടെ', മുഖ്യമന്ത്രി വെളിപ്പെടുത്തി. വിവാദ വ്യവസായിയാണ് സാന്റിയാഗോ മാര്‍ട്ടിന്‍. 

വിവിധ മേഖലകളിൽ നിന്നുള്ള സഹായങ്ങൾ:

കേരള കത്തോലിക്ക ബിഷപ്പ് കൗണ്‍സില്‍ സര്‍ക്കാരിന്‍റെ ദുരിതാശ്വാസ പദ്ധതികള്‍ക്ക് പ്രോത്സാഹനമായി കൂടെ നിന്ന് സഹകരിക്കുമെന്നും അതിന്‍റെ ഭാഗമായി 100 വീടുകള്‍ പുനരധിവാസത്തിനായി നിര്‍മ്മിച്ച് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. വീടും വരുമാന മാര്‍ഗവും നഷ്ടപ്പെട്ട കുംബങ്ങള്‍ക്ക് അടിയന്തിര സാമ്പത്തിക സഹായം നല്‍കുമെന്നും കെ.സി.ബി.സി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് ബാവ  അറിയിച്ചിട്ടുണ്ട്.

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ): 1,57,45,836 രൂപ
ടാറ്റാ കൺസ്യൂമർ പ്രൊഡക്ട്സ് ലിമിറ്റഡ് (ടി.സി.പി.എൽ): 50 ലക്ഷം രൂപ
കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ പ്രൈവറ്റ് ലിമിറ്റഡ്: 50 ലക്ഷം രൂപ
കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ പ്രൈവറ്റ് ലിമിറ്റഡ് ജീവനക്കാർ: 57,74,000 രൂപ
ഓത്തോ ക്രിയേഷൻ മൂവാറ്റുപുഴ: ഒരു ലക്ഷം രൂപ
തലയാര് ടി കമ്പനിയിലെ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം: 3,09004 രൂപ

മൂന്നാർ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക്: 5 ലക്ഷം രൂപ
ഏലംകുളം സർവീസ് സഹകരണ ബാങ്ക്: 5,55,555 രൂപ
പേരൂർക്കട സർവീസ് സഹകരണ ബാങ്ക്: 50 ലക്ഷം രൂപ
ഡോ. കെ.എം. ചെറിയാനും കെ.എം.സി ഹോസ്പിറ്റൽ ജീവനക്കാരും: 11 ലക്ഷം രൂപ
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ്: 10 ലക്ഷം രൂപ
മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്: 10 ലക്ഷം രൂപ

ഖാദി ഗ്രാമ വ്യവസായ ബോർഡ് പെൻഷനേഴ്സ് അസോസിയേഷൻ: 3,86,401 രൂപ
ഖാദി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ: 2,50,000 രൂപ
കേരള ഖാദി വില്ലേജ് ആൻഡ് ഇൻഡസ്ട്രീസ് ഫെഡറേഷൻ: 2,35,000 രൂപ
ലക്ഷദ്വീപിലെ അഗത്തി സ്കൂൾ: 1,40,060 രൂപ

യൂണിവേഴ്സിറ്റി അഡ്മിഷൻ നെറ്റ് വർക്സ് എറണാകുളം ആദ്യ ഗഡു: ഒരു ലക്ഷത്തി നാലു രൂപ
ഗ്രോവെയർ എഡ്യൂക്കേഷൻ സൊല്യൂഷൻ: ഒരു ലക്ഷം രൂപ
യു കെയിലെ ന്യൂ പോർട്ട് മലയാളി ഫ്രണ്ട്സ് കൂട്ടായ്മ: 71,500 രൂപ
സെൻറ് ജോണ്‍സ് ഇ.എം മോഡൽ ഹൈസ്കൂൾ, ബിൻഡുമില്ലി, ആന്ധ്രപ്രദേശ്: 50,000 രൂപ

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia