Resignation | പ്രതിഷേധം ശക്തം: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതായി റിപ്പോർട്ട്; 'സഹോദരിയോടൊപ്പം രാജ്യം വിട്ടു'
അക്രമാസക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ബംഗ്ലാദേശിൽ ഇതുവരെ 300 ഓളം പേർ മരിച്ചിട്ടുണ്ട്.
ധാക്ക: (KVARTHA) ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചതായി റിപ്പോർട്ട്. കൂടാതെ ഷെയ്ഖ് ഹസീനയും സഹോദരിയും രാജ്യം വിട്ട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയതായും റിപ്പോർട്ടുകൾ പറയുന്നു. പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വസതിയിൽ പ്രവേശിച്ചതായും നേരത്തെ വിവരം പുറത്തുവന്നിരുന്നു. ബംഗ്ലദേശിൽ സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണു രാജിവെക്കുന്ന സാഹചര്യം ഉണ്ടായത്.
Sheikh Hasina Left The Country Its Official!#StepDownHasina #Bangladesh pic.twitter.com/eLRtVscmKt
— Ishtiaque Hossain (@ish7superfast) August 5, 2024
സർക്കാർ ജോലിയിലെ സംവരണ വിഷയത്തിൽ തുടങ്ങിയ പ്രക്ഷോഭം സർക്കാരിനെതിരായ സമരമായി മാറുകയായിരുന്നു. ജൂലൈ മാസം മുതൽ ബംഗ്ലാദേശിൽ വിദ്യാർഥികൾ പ്രക്ഷോഭം നടത്തിവരികയാണ്. രാജ്യത്തെ ഒട്ടുമിക്ക സർക്കാർ ജോലികളിലും നിലവിലുള്ള സംവരണം നിർത്തലാക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
വിദ്യാർത്ഥി സമരത്തെത്തുടർന്ന് സർക്കാർ ചില ക്വാട്ടകൾ കുറച്ചെങ്കിലും അക്രമം തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി രാജി ആവശ്യത്തിൽ വിദ്യാർത്ഥികൾ ഉറച്ചുനിൽക്കുകയായിരുന്നു. അക്രമാസക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ബംഗ്ലാദേശിൽ ഇതുവരെ 300 ഓളം പേർ മരിച്ചിട്ടുണ്ട്.