Political Campaign | പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന മലയോര സമര പ്രചരണ യാത്ര 25 ന് കരുവഞ്ചാലിൽ കെ.സി വേണുഗോപാൽ എം പി ഉദ്ഘാടനം ചെയ്യും

 
UDF's Mountain Struggle Campaign to Begin on 25th at Karuvanchal
UDF's Mountain Struggle Campaign to Begin on 25th at Karuvanchal

Photo: Arranged

● യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയാണ് ചരിത്രത്തിൽ ആദ്യമായി കണ്ണൂരിൽ നിന്നും മലയോര സമര പ്രചരണ ജാഥ നടത്തുന്നത്. 
● യാത്ര 25 ന് വൈകിട്ട് 4 മണിക്ക് കരുവഞ്ചാലിൽ കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. 
● മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും.
● യാത്ര 25 ന് കരുവഞ്ചാലിൽ ആരംഭിച്ച് 27 ന് മൂന്ന് മണിക്ക് ആറളത്തെയും വൈകിട്ട് അഞ്ച് മണിക്ക് കൊട്ടിയൂരിലെയും സ്വീകരണ കേന്ദ്രങ്ങൾ കഴിഞ്ഞ് സമര പ്രചരണ യാത്ര വയനാട്ടിലേക്ക് തിരിക്കും.

കണ്ണൂർ: (KVARTHA) മലയോര കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് മലയോര സമര പ്രചരണ യാത്ര ഈ മാസം 25 ന് തുടങ്ങുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി മാത്യു കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 4 മണിക്ക് കരുവഞ്ചാലിൽ കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ എം.പി അദ്ധ്യക്ഷനാകും. മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, വിവിധ ഘടകകക്ഷി നേതാക്കളായ മോൻ സ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി ജോൺ, ജി. ദേവരാജൻ, മാണി സി.കാപ്പൻ, രാജൻ ബാബു, കെ.സി ജോസഫ്, സജീവ് ജോസഫ്, സണ്ണി ജോസഫ് തുടങ്ങിയവർ പങ്കെടുക്കും. 

യാത്ര 25 ന് കരുവഞ്ചാലിൽ ആരംഭിച്ച് 27 ന് മൂന്ന് മണിക്ക് ആറളത്തെയും വൈകിട്ട് അഞ്ച് മണിക്ക് കൊട്ടിയൂരിലെയും സ്വീകരണ കേന്ദ്രങ്ങൾ കഴിഞ്ഞ് സമര പ്രചരണ യാത്ര വയനാട്ടിലേക്ക് തിരിക്കും. കാർഷിക മേഖലയിൽ വന്യമൃഗശല്യവും ഉൽപന്നങ്ങളുടെ വില തകർച്ചയും കാരണം ദുരിതം അനുഭവിക്കുന്ന കർഷകർക്ക് ആശ്വാസകരമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര-കേരള സർക്കാരുകൾ തയ്യാറാകണം. 

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക, കാർഷിക മേഖലയിലെ തകർച്ചയ്ക്ക് പരിഹാരമുണ്ടാക്കുക, ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയാണ് ചരിത്രത്തിൽ ആദ്യമായി കണ്ണൂരിൽ നിന്നും മലയോര സമര പ്രചരണ ജാഥ നടത്തുന്നത്. വാർത്താ സമ്മേളനത്തിൽ യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരി, അഡ്വ. സജീവ് ജോസഫ് എം.എൽ.എ. റോജസ് സെബാസ്റ്റ്യൻ എന്നിവരും പങ്കെടുത്തു.

The UDF's mountain struggle campaign, led by V.D. Satheesan, will begin on 25th January at Karuvanchal with K.C. Venugopal MP inaugurating it. The campaign aims to address the issues faced by farmers.

#UDF, #VDSatheesan, #MountainStruggle, #KeralaNews, #FarmersIssues, #PoliticalCampaig

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia