Oath Ceremony | യു ആർ പ്രദീപും രാഹുൽ മാങ്കൂട്ടത്തിലും എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു
● യു ആർ പ്രദീപ് ചേലക്കര നിയോജകമണ്ഡലത്തിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിയോജകമണ്ഡലത്തിൽ നിന്നുമാണ് വിജയിച്ചത്.
● സ്പീക്കർ എ എൻ ഷംസീർ സത്യവാചകം ചൊല്ലിക്കൊടുത്തു.
തിരുവനന്തപുരം: (KVARTHA) രാഹുൽ മാങ്കൂട്ടത്തിലും യു ആർ പ്രദീപും നിയമസഭ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഇരുവർക്കും നിയമസഭാ മന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെംബേർസ് ലോഞ്ചിൽ വെച്ച് സ്പീക്കർ എ എൻ ഷംസീർ സത്യവാചകം ചൊല്ലിക്കൊടുത്തു.
യു ആർ പ്രദീപ് ചേലക്കര നിയോജകമണ്ഡലത്തിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് നിയോജകമണ്ഡലത്തിൽ നിന്നുമാണ് വിജയിച്ചത്. ചേലക്കരയിൽ കെ രാധാകൃഷ്ണനും പാലക്കാട് ഷാഫി പറമ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചതിന് പിന്നാലെയാണ് ഈ രണ്ട് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ 12,112 വോട്ടുകളുടെ ഭൂരിപക്ഷത്തിലും പാലക്കാട് യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ 18,724 വോട്ടുകളുടെ ഭൂരിപക്ഷത്തിലുമാണ് വിജയിച്ചത്.
#URPradeep #RahulMankootath #KeralaPolitics #MLA #ByElection #KeralaLegislativeAssembly