Joe Biden | യുഎസ് പ്രസിഡന്റ് ജോ ബൈഡന് മറവിരോഗം ബാധിച്ചുവോ? ജി7 സമ്മേളനത്തിനിടെ സ്ഥലകാല വിഭ്രാന്തി പ്രകടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
 

 
US President Joe Biden 'wanders off' at G7 Summit, Italian PM pulls him back, Rome, News, US President Joe Biden,  G7 Summit, Political Leaders, Photo Session, Politics, World
US President Joe Biden 'wanders off' at G7 Summit, Italian PM pulls him back, Rome, News, US President Joe Biden,  G7 Summit, Political Leaders, Photo Session, Politics, World


ആദ്യം പ്രചരിച്ചത് ഇറ്റലിയിലെ അപ്യുലിയയിലെത്തിയ ബൈഡന്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയെ സല്യൂട് ചെയ്യുന്ന വീഡിയോ

ലോകനേതാക്കള്‍ ഫോടോയ്ക്ക് പോസ് ചെയ്യുമ്പോഴാണ് രണ്ടാമത്തെ അബദ്ധം
 

റോം: (KVARTHA) യുഎസ് പ്രസിഡന്റ് ജോ ബൈഡന് മറവിരോഗം ബാധിച്ചുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ, പ്രസിഡന്റ് സ്ഥലകാല വിഭ്രാന്തി പ്രകടിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. വ്യാഴാഴ്ച നടന്ന  ജി7 സമ്മേളനത്തിനിടെ ബൈഡന്റെ ഭാഗത്തുനിന്നുണ്ടായ അബദ്ധങ്ങളുടെ രണ്ട് വീഡിയോകളാണ് പുറത്തുവന്നിരിക്കുന്നത്. ജി7 സമ്മേളനത്തിനായി ഇറ്റലിയിലെ അപ്യുലിയയിലെത്തിയ ബൈഡന്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയെ സല്യൂട് ചെയ്യുന്ന വീഡിയോയാണ് ആദ്യം പ്രചരിച്ചത്. 

തന്നെ സ്വീകരിക്കാനെത്തിയ മെലോണിയുമായി സംസാരിച്ച ബൈഡന്‍ പിന്നീട് അവരെ സല്യൂട് ചെയ്യുകയാണ്. ഇത് കണ്ട് മെലോണി ചിരിക്കുന്നുമുണ്ട്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. സമ്മേളനത്തിനിടെ ലോകനേതാക്കള്‍ ഫോടോയ്ക്ക് പോസ് ചെയ്യുമ്പോഴാണ് രണ്ടാമത്തെ അബദ്ധം സംഭവിച്ചത്. നേതാക്കള്‍ പാരഷൂട്ട് പ്രകടനം വീക്ഷിച്ചശേഷം ഫോടോയ്ക്ക് പോസ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ ബൈഡന്‍ മറുവശത്തേക്ക് നടന്ന് അവിടെയുണ്ടായിരുന്ന ജീവനക്കാരനോട് സംസാരിക്കുകയായിരുന്നു. 


തുടര്‍ന്ന് മെലോനിയ ബൈഡനെ കൈപിടിച്ച് ഫോടോ സെഷനായി എത്തിക്കുകയായിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ബൈഡന്റെ ആരോഗ്യനിലയെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായിട്ടുണ്ട്. എന്നാല്‍ ഈ വീഡിയോകളുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. മുമ്പും സുപ്രധാന പരിപാടികള്‍ക്കിടെ 81 കാരനായ ബൈഡന്‍ മറവിരോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia