Campaign | യുഎസില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണം മുറുകുന്നു; 'നാച്ചോ നാച്ചോ' പാട്ടുംപാടി വോടുപിടിച്ച് കമല, വീഡിയോ 

 
Kamala Harris singing a campaign song based on the 'Nacho Nacho' tune.
Kamala Harris singing a campaign song based on the 'Nacho Nacho' tune.

Photo Credit: Screenshot from X by Ajay Jain Bhutoria

50 ലക്ഷത്തോളം തെക്കേ ഏഷ്യന്‍ വോടര്‍മാരെ സ്വാധീനിക്കാന്‍ പാട്ടിനാകുമെന്നാണ് കണക്കുകൂട്ടല്‍. 

വാഷിങ്ടന്‍: (KVARTHA) യുഎസില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണം മുറുകുന്നു. ഇതിനിടെ, ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസ് (Kamala Harris) 'നാച്ചോ നാച്ചോ' (Nacho Nacho) പാട്ടുംപാടി വോടുപിടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. 

1.5 മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ടിന്റെ വീഡിയോയില്‍ കമലയുടെ പ്രചാരണത്തിലെ കാഴ്ചകളും 'ഹമാരി യേ കമല ഹാരിസ്' എന്ന ഹിന്ദി വരികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബോളിവുഡ് മട്ടിലുള്ള 'നാച്ചോ നാച്ചോ' എന്ന ഗാനമാണു കമലയുടെ പ്രചാരണത്തിനായുള്ള നാഷനല്‍ ഫിനാന്‍സ് കമ്മിറ്റി അംഗം അജയ് ഭൂട്ടോറിയ പുറത്തിറക്കിയത്. 

രാജമൗലിയുടെ ആര്‍ആര്‍ആര്‍ എന്ന സിനിമയിലെ ജനപ്രിയ ഗാനമായ 'നാട്ടു നാട്ടു' താളത്തിലാണ് നാച്ചോ നാച്ചോ ഒരുക്കിയിട്ടുള്ളത്. റിതേഷ് പാരിഖ് നിര്‍മിച്ച് ശിബാനി കശ്യപ് പാടിയ ഈ വീഡിയോയില്‍ തെലുങ്ക്, തമിഴ്, ഗുജറാത്തി, പഞ്ചാബി, ഹിന്ദി ഭാഷകളിലുള്ള കമ്യൂണിറ്റി നേതാക്കളുടെ സന്ദേശങ്ങളുമുണ്ട്. 

ഇന്ത്യന്‍-അമേരിക്കന്‍ ജനതയുടെ 'പ്രകാശപൂരിതമായ ഭാവി'യുടെ പ്രതിനിധിയാണ് കമലയെന്നും നിര്‍ണായക തിരഞ്ഞെടുപ്പില്‍ നമ്മുടെ സമൂഹത്തെ ഒന്നിപ്പിക്കുന്നതിനാണ് ബോളിവുഡ് സംഗീതം ഉപയോഗിച്ചതെന്നും ഭൂട്ടോറിയ വ്യക്തമാക്കി.

ഇന്ത്യന്‍ വംശജയായ കമല, തെക്കേ ഏഷ്യന്‍ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് പാട്ടിറക്കിയത്. പ്രധാന സംസ്ഥാനങ്ങളിലെ 50 ലക്ഷത്തോളം തെക്കേ ഏഷ്യന്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പാട്ടിനാകും എന്നാണ് കണക്കുകൂട്ടല്‍. ഇത്തവണ വോട്ട് കമലയ്‌ക്കെന്ന് ആളുകള്‍ പറയുന്നതും കാണാം.
#KamalaHarris #USElection #NaachoNaacho #RRR #Bollywood #SouthAsianVotes


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia