Corruption | ആലുവയില്‍ അനധികൃതമായി ഭൂമി സ്വന്തമാക്കിയതായി പരാതി; പിവി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം

 
Vigilance Investigation against P.V. Anwar for Land Encroachment
Vigilance Investigation against P.V. Anwar for Land Encroachment

Photo Credit: X/PV ANVAR

● 'പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തി'.
● വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശിപാര്‍ശ ചെയ്യുകയായിരുന്നു. 
● സമയപരിധിക്കുളളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം.

തിരുവനന്തപുരം: (KVARTHA) അനധികൃതമായി ഭൂമി സ്വന്തമാക്കിയെന്ന പരാതിയില്‍ പിവി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. ആലുവയില്‍ 11 ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന പരാതിയിലാണ് അന്വേഷണം. കൊല്ലം സ്വദേശിയായ വ്യവസായി മുരുകേഷ് നരേന്ദ്രനാണ് പരാതി നല്‍കിയത്. 

പാട്ടാവകാശം മാത്രമുളള ഭൂമി കൈവശപ്പെടുത്തിയെന്ന് വിജിലന്‍സിന് പരാതി കിട്ടിയിരുന്നു. പ്രാഥമികാന്വേഷണം നടത്തിയ വിജിലന്‍സ് വിശദമായ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യുകയായിരുന്നു. ഇതനുസരിച്ച് അന്വേഷണത്തിന് ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ഉത്തരവിട്ടു.

വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച ഉത്തരവ് തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റിന് കൈമാറി. സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടിനാണ് അന്വേഷണച്ചുമതല. വിശദമായ അന്വേഷണം നടത്തി സമയപരിധിക്കുളളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. 

ഈ വാർത്തയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ പങ്കുവെക്കുക.

Vigilance investigation has been initiated against PV Anvar following allegations of illegal land acquisition in Aluva. A businessman from Kollam has filed a complaint alleging that Anvar had illegally acquired 11 acres of land. The Vigilance department has recommended a detailed investigation into the matter.

#P.V.Anwar, #LandEncroachment, #VigilanceInvestigation, #AluvaNews, #KeralaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia