Political Debut | ദക്ഷിണേന്ത്യയിൽ തരംഗം സൃഷ്ടിക്കുമോ ഇളയ ദളപതിയുടെ പാർട്ടി? തമിഴ് മണ്ണിൽ ടി വി കെയുടെ പാർട്ടി പതാക ഉയരുമ്പോൾ

 
Political Debut
Political Debut

Photo Credit: Facebook/ Actor Vijay

ഓഗസ്റ്റ് 22ന് ടി.വി.കെ രൂപീകരണത്തിൻ്റെ അന്തിമഘട്ടത്തിലേക്ക് വിജയ് കടക്കുന്നത് ദേശീയ തലത്തിൽ തന്നെ ചർച്ചയായിരിക്കുകയാണ്. 

നവോദിത്ത് ബാബു 

കണ്ണൂർ: (KVARTHA) ഇളയ ദളപതി വിജയിയുടെ പുതിയ രാഷ്ട്രീയ പാർട്ടി കളത്തിലിറങ്ങാൻ സജ്ജമായതോടെ ദക്ഷിണേന്ത്യയിൽ അടിയൊഴുക്കുണ്ടാകുമോയെന്ന ആശങ്കയിൽ ബിജെപിയും കോൺഗ്രസും ഡിഎംകെയും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ. തമിഴ് വെട്രി കഴകത്തെ തങ്ങളുടെ ചേരിയിലേക്ക് കൊണ്ടു ശക്തി വർധിപ്പിക്കാൻ പാർട്ടികൾ അണിയറ നീക്കങ്ങൾ നടത്തിയിരുന്നുവെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല. ഓഗസ്റ്റ് 22ന് ടി.വി.കെ രൂപീകരണത്തിൻ്റെ അന്തിമഘട്ടത്തിലേക്ക് വിജയ് കടക്കുന്നത് ദേശീയ തലത്തിൽ തന്നെ ചർച്ചയായിരിക്കുകയാണ്. 

Political Debut

പാർട്ടിയുടെ പനയൂരിലെ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് പതാക പ്രകാശിപ്പിക്കുന്നത്. പാർട്ടിയുടെ രൂപീകരണത്തിന് ശേഷം നടക്കുന്ന ഔദ്യോഗിക പരിപാടിയായിരിക്കുമിത്. ടിവികെ രാഷ്ട്രീയ നയപ്രഖ്യാപനവും ഇതിനോടൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനിൽ പാർട്ടിയുടെ രജിസ്ട്രേഷൻ നടപടികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. സമ്മേളനത്തിലേക്ക് വിവിധ നേതാക്കൾക്ക് ക്ഷണം നൽകിയിട്ടുണ്ട്. തമിഴ്നാട്, കേരളം, പുതുച്ചേരി കർണാടക എന്നിവടങ്ങളിൽ നിന്നുള്ള മുന്നുറോളം വരുന്ന ടി.വി.കെ പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. 

പതാക പ്രകാശിക്കുന്ന ചടങ്ങിൽ പതാക ഗാനവും പുറത്തു വിടുമെന്നാണ് റിപ്പോർട്ട്. പ്രശസ്ത സംഗീത സംവിധായകൻ എസ് തമനാണ് പതാക ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. വരികൾ എഴുതിയത് വി.വിവേകാണ്. തമിഴ് സിനിമയിലെ തിളങ്ങും താരങ്ങളായിരുന്ന എം.ജി. ആർ, കരുണാനിധി
ജയലളിത, കമൽഹാസൻ, വിജയ് കാന്ത് എന്നിവരുടെ പാത പിൻതുടർന്ന് കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു വിജയ് തൻ്റെ പാർട്ടിയായ ടി.വി.കെയുടെ പ്രഖ്യാപനം നടത്തിയത്.

മേയിലാണ് തമിഴക വെട്രി കഴകത്തിൻ്റെ ഭാരവാഹികളെ പ്രഖ്യാപിച്ചത്. പ്രസിഡൻഷ്യൽ രീതിയിലുള്ള പാർട്ടിയുടെ സ്ഥാപക പ്രസിഡൻ്റ് വിജയ് തന്നെയാണ്. ആനന്ദ് എന്ന മുനു സ്വാമി ജനറൽ സെക്രട്ടറിയും വെങ്കട്ടരമണൻ ട്രഷററുമാണ്. തുടക്കത്തിൽ തന്നെ രണ്ടു കോടിയിൽ പരം അംഗങ്ങളെ സംഘടനയിൽ ചേർക്കുകയെന്നതാണ് ലക്ഷ്യം. വരുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തി തെളിയിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം. എന്നാൽ ഇതിനായി മുന്നണികളുമായി കൂട്ടുകൂടാതെ തനിച്ചു തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് വിജയ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

#VijayPartyLaunch, #TamilNaduPolitics, #IndianPolitics, #Elections, #SouthIndia

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia