Visit | വയനാട്ടിലെ ദുരന്തഭൂമി സന്ദർശിച്ച് സുരേഷ് ഗോപി; 'ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശം പരിശോധിക്കും'

 
Visit
Visit

Photo Credit: PRD Wayanad

'ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്'

കൽപറ്റ: (KVARTHA) ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ സന്ദർശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഞായറാഴ്ച രാവിലെയാണ് അദ്ദേഹം വായനാട്ടിലെത്തിയത്. രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്ന സൈനിക ഉദ്യോഗസ്ഥരുമായും അദ്ദേഹം സംസാരിച്ചു. 

വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.

ശനിയാഴ്ച ഡൽഹിയിൽ നടന്ന ഗവർണമാരുടെ യോഗത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.  മുഖ്യമന്ത്രിയും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. 

ഞായറാഴ്ച രാവിലെ സുരേഷ് ഗോപി മന്ത്രി മുഹമ്മദ് റിയാസുമായി ചർച്ച നടത്തിയിരുന്നു. അതേസമയം, മുണ്ടക്കൈ-ചൂരൽമല മേഖലയിൽ രക്ഷാപ്രവർത്തനം ആറാം ദിവസവും തുടരുകയാണ്. ഉരുൾപൊട്ടലിൽ ഇനിയും കണ്ടെത്താനുള്ളത് 206 പേരെയാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia