Protest | ആശാ വർക്കർമാരുടെ സമരത്തിൽ ബിജെപിക്കും യുഡിഎഫിനും  ഇരട്ടത്താപ്പെന്ന് വ്യന്ദാ കാരാട്ട്

 
Vrinda Karat Accuses BJP and UDF of Double Standards in Asha Workers' Strike
Vrinda Karat Accuses BJP and UDF of Double Standards in Asha Workers' Strike

Photo: Arranged

● കേന്ദ്രസർക്കാർ ആശാ വർക്കർമാർക്ക് വേണ്ടി ഒരു ആനുകൂല്യവും നൽകുന്നില്ല.
● യു.പി.എ സർക്കാരാണ് ആദ്യമായി ആശാ വർക്കർമാർക്ക് വേതനം നൽകിയത്.
● ഇടതുപക്ഷത്തിന്റെ ആവശ്യപ്രകാരമാണ് വേതനം നൽകിയത്.
● കേരള സർക്കാർ സാമ്പത്തിക ബുദ്ധിമുട്ടിലും വേതനം വർദ്ധിപ്പിച്ചു.

കണ്ണൂർ: (KVARTHA) ആശാ വർക്കർമാരുടെ സമരത്തിൽ ബി.ജെ.പി ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫിസായ സുശീലാ ഗോപാലൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തതിനു ശേഷം കണ്ണൂർ കലക്ടറേറ്റിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. 

ആശാവർക്കർമാരുടെ സമരപന്തലിൽ തിരുവനന്തപുരത്ത് കേന്ദ്രമന്ത്രിയെത്തിയത് അത്ഭുതമുളവാക്കുന്നതാണ്. പി കെ ശ്രീമതി ടീച്ചർ പറഞ്ഞു ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും അവിടെ പോയെന്ന്. കേന്ദ്ര സർക്കാർ കഴിഞ്ഞ ബജറ്റിൽ ഒരഞ്ചു പൈസ പോലും ആശാവർക്കർമാർക്കോ അംഗൻവാടി വർക്കർമാർക്കോ വേണ്ടി വകയിരുത്തിയിട്ടില്ല. കഴിഞ്ഞ യു.പി.എ സർകാരിൻ്റെ കാലത്താണ് ഇവരെ  തൊഴിലാളികളായി അംഗീകരിക്കുകയും വേതനം നൽക്കുകയും ചെയ്തത്. ഇടതുപക്ഷത്തിൻ്റെ ആവശ്യപ്രകാരമായിരുന്നു അത്. 

തൊഴിലുറപ്പ് ദിനങ്ങൾ സൃഷ്ടിച്ചതും ഇടതുപക്ഷ സർക്കാരിൻ്റെ കാലത്താണ്. അതിനു ശേഷം അധികാരത്തിൽ വന്ന ബി.ജെ.പി സർക്കാർ ഇവർക്കൊന്നും ആനുകൂല്യങ്ങൾ നൽകിയില്ല. കേരളം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോഴും ഇവരുടെ വേതനം വർധിപ്പിച്ചു നൽകിയിട്ടുണ്ട്. ഇപ്പോൾ കേരളത്തിലെ കേന്ദ്രമന്ത്രിയും ബി.ജെ.പി - യു.ഡി.എഫ് നേതാക്കളും മുതല കണ്ണീരൊഴുക്കുകയാണെന്നും വ്യന്ദാകാരാട്ട് ആരോപിച്ചു. പരിപാടിയിൽ പി.കെ ശ്രീമതി അധ്യക്ഷയായി. കെ.കെ ശൈലജ എം.എൽ എ . അഡ്വ.പി.സതീദേവി, സി.എസ് സുജാത, സൂസൻ കോടി തുടങ്ങിയവർ പങ്കെടുത്തു.

ഈ വാർത്ത ഷെയർ ചെയ്ത് കൂടുതൽ പേരിലേക്ക് എത്തിക്കൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റായി രേഖപ്പെടുത്തൂ.

Vrinda Karat criticized BJP and UDF for their double standards in the Asha workers' strike, accusing them of hypocrisy while the central government fails to provide adequate support.

#AshaWorkersStrike #VrindaKarat #BJP #UDF #KeralaPolitics #Protest

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia