Criticism | 'ശരി'ക്ക് വേണ്ടി പോരാടിയ സഖാവ് 'ശശി'ക്ക് വേണ്ടി മറുകണ്ടം ചാടി! സിപിഎം അണികളെ പരിഹസിച്ച് വി ടി ബൽറാം 

 
VT Balaram, a political leader, criticizes CPM members for their stance on the PV Anvar issue.
VT Balaram, a political leader, criticizes CPM members for their stance on the PV Anvar issue.

Image Credit: Facebook / VT Balaram

● പി വി അൻവർ വിവാദത്തിൽ  നിലപാട് മാറ്റത്തെക്കുറിച്ചാണ് വിമർശണം.
● പാർട്ടി നേട്ടമാണ് പ്രധാനമെന്ന് ബൽറാം ആരോപിച്ചു.

പാലക്കാട്: (KVARTHA) നിലമ്പൂർ എംഎൽഎ പി വി അൻവർ ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം അണികൾ സ്വീകരിക്കുന്ന നിലപാടിനെ കുത്തി കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാമിന്റെ ഫേസ്‌ബുക് പോസ്റ്റ്. സിപിഎം അണികളുടെ നീതിബോധത്തെയാണ് ബൽറാം ഈ പോസ്റ്റിലൂടെ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്.

കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർക്ക് സ്വന്തമായ ഒരു നീതിബോധമോ, ശരിയ്‌ക്കൊപ്പം ഉറച്ചു നിൽക്കാനുള്ള ആർജ്ജവമോ ഇല്ലെന്നാണ് ബൽറാമിന്റെ വിമർശനം. പകരം പാർട്ടിയുടെ രാഷ്ട്രീയ നേട്ടമാണ് അവരുടെ പ്രധാന ആശങ്ക. നവോത്ഥാനം, ലിംഗനീതി, വികസനം, ഫാസിസ്റ്റ് വിരുദ്ധത തുടങ്ങിയ വിഷയങ്ങളിൽ പാർട്ടിയുടെ നിലപാട് എന്താണോ അതാണ് തങ്ങളുടെ നിലപാട് എന്ന് അവർ കരുതുന്നുവെന്നും ബൽറാം പറയുന്നു.

ആദ്യം അൻവറിനെയും പിന്നീട് പാർട്ടിയെയും പിന്തുണയ്ക്കുന്ന ഒരു ഉപയോക്താവിന്റെ വ്യത്യസ്ത പോസ്റ്റുകൾ ഉദാഹരണമാക്കിയാണ് ബൽറാം തന്റെ വാദം ഉന്നയിക്കുന്നത്. അൻവറിന്റെ നിലപാടുകൾ പാർടിയെയും സർകാരിനെയും ആക്രമിക്കാൻ ശത്രുക്കൾക്ക് ആയുധമായി മാറിയെന്നും അദ്ദേഹം തന്റെ നിലപാട് തിരുത്തി പിന്തിരിയണമെന്നും സിപിഎം സംസ്ഥാന സെക്രടേറിയറ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ്.

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:

ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരന്റെ നീതിബോധം ഇതാ ഇതുപോലിരിക്കും. ഈയടുത്ത ദിവസം വരെ അൻവറിനൊപ്പം നിന്ന് 'ശരി'ക്ക് വേണ്ടി പോരാടിയ ഈ സഖാവിന് ഇപ്പോൾ 'ശശി'ക്ക് വേണ്ടിയുള്ള പാർട്ടി നിലപാടിലേക്ക് മറുകണ്ടം ചാടാൻ ഒരു നിമിഷം പോലും വേണ്ട. 

ഇവർ പറയുന്ന ഏത് വിഷയവും, ഏത് നിലപാടും ഈ രീതിയിൽത്തന്നെയാണ് കാണേണ്ടത്. ബേസിക് നീതിബോധമോ, ശരിക്കൊപ്പം നിൽക്കാനുള്ള ആർജ്ജവമോ അല്ല, പാർട്ടിയുടെ രാഷ്ട്രീയ നേട്ടമാണ്, അത് മാത്രമാണ് അവരുടെ കൺസേൺ. നവോത്ഥാനമായാലും ലിംഗനീതിയായാലും വികസനമായാലും ഫാഷിസ്റ്റ് വിരുദ്ധതയായാലും മതേതരത്വമായാലും സ്വകാര്യ മൂലധനമായാലുമൊക്കെ ഇത് തന്നെയാണ് അവസ്ഥ. 

അതത് സമയത്തെ പാർട്ടി നിലപാടിനെ അന്തം വിട്ട് ന്യായീകരിക്കുക, പാർട്ടി ഔദ്യോഗിക നേതൃത്ത്വത്തെ അമാനുഷികവൽക്കരിച്ച് പാടിപ്പുകഴ്ത്തുക. ഈ 'സഖാവ്' ഒരു സ്പെസിമെൻ മാത്രമാണ്. ആ സ്ട്രക്ച്ചറിനുള്ളിലെ എല്ലാവരും ഇതേ മനോഘടന പങ്കുവയ്ക്കുന്നവരാണ്. വേറെ രീതിയിൽ പറഞ്ഞാൽ നമുക്ക് ചുറ്റിലുമുള്ളവരിൽ ഇത്തരം മനോഘടന ഉള്ളവരാണ് ആ സ്ട്രക്ച്ചറിലേക്ക് സ്വയം ആകൃഷ്ടരായി അതിന്റെ ഭാഗമാവുന്നത്.

VT Balaram, a political leader, criticizes CPM members for their stance on the PV Anvar issue.

#VTBalram #CPM #KeralaPolitics #AnvarIssue #IndianPolitics #CorruptionAllegations #CommunistParty

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia