Cyber Attack | 'ഇറാനില്‍ വ്യാപക സൈബര്‍ ആക്രമണം; സര്‍ക്കാര്‍ സംവിധാനങ്ങള്‍ തകരാറിലായി, ആണവകേന്ദ്രങ്ങളേയും ബാധിച്ചു'

 
Widespread Cyber Attack in Iran; Government Systems and Nuclear Facilities Affected
Widespread Cyber Attack in Iran; Government Systems and Nuclear Facilities Affected

Representational Image Generated By Meta AI

● ഇതുവരെ ആരും അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിട്ടില്ല
● ഇസ്രാഈല്‍ ഡിജിറ്റല്‍ യുദ്ധം നടത്തുകയാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം
● നീതിന്യായ സംവിധാനം, നിയമസഭ, ഭരണനിര്‍വഹണ സമിതി എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് ഓഫീസ് ശാഖകളും ആക്രമണത്തിന് ഇരയായി

ടെഹ്‌റാന്‍: (KVARTHA) ഇറാനില്‍ വ്യാപക സൈബര്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തകരാറിലായെന്നും  സൈനിക ആണവകേന്ദ്രങ്ങളേയും ആക്രമണം ബാധിച്ചുവെന്നുമുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇതുവരെ ആക്രമണത്തില്‍ ആരും അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിട്ടില്ല. ഇസ്രാഈല്‍ ഡിജിറ്റല്‍ യുദ്ധം നടത്തുകയാണെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. 

ഇറാന്‍ സര്‍ക്കാരിന്റെ നീതിന്യായ സംവിധാനം, നിയമസഭ, ഭരണനിര്‍വഹണ സമിതി എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് ഓഫീസ് ശാഖകളും ആക്രമണത്തിന് ഇരയായതായും വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായും ഇറാന്‍ സുപ്രീം കൗണ്‍സില്‍ ഓഫ് സൈബര്‍ സ്പേസിന്റെ മുന്‍ സെക്രട്ടറി ഫിറൂസാബാദി പറഞ്ഞു.

നേരത്തെ ഇസ്രാഈലിന് സഹായം നല്‍കുന്ന പക്ഷം ശക്തമായ തിരിച്ചടി നല്‍കുമെന്ന് അറബ് രാജ്യങ്ങള്‍ക്ക് ഇറാന്‍ മുന്നറിയിപ്പ്  നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനെതിരെ സൈബര്‍ ആക്രമണം നടന്നിരിക്കുന്നത്. 

മധ്യപൂര്‍വേഷ്യയില്‍ നിലവില്‍ തുടരുന്ന സംഘര്‍ഷത്തില്‍ ഇറാന് കനത്ത തിരിച്ചടിയായിരിക്കുകയാണ് സൈബര്‍ ആക്രമണം. നേരത്തെ ഇസ്രാഈലിനെതിരെ നടത്തിയ മിസൈലാക്രമണങ്ങള്‍ മുന്‍നിര്‍ത്തി ഇറാന്റെ എണ്ണവിപണനത്തിലും വിതരണത്തിലും പങ്കാളികളായ കമ്പനികള്‍ക്കും കപ്പലുകള്‍ക്കും യുഎസ് പുതിയ ഉപരോധങ്ങള്‍ ചുമത്തിയിരുന്നു.

#IranCyberAttack #MiddleEastTensions #NuclearCenters #GovernmentSystems #IsraelIran #CyberSecurity

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia