Budget | കേന്ദ്ര ബജറ്റിൽ വമ്പൻ സമ്മാനം; ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് സർക്കാരിൽ നിന്ന് 15,000 രൂപ ലഭിക്കും!

 
Budget
Budget

Image Credit: X / PIB India

 2.10 കോടി യുവാക്കൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും.

ന്യൂഡെൽഹി: (KVARTHA) ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് സമ്മാനവുമായി കേന്ദ്ര ബജറ്റ്. തൊഴിലും നൈപുണ്യ വികസനവുമാണ് സർക്കാരിൻ്റെ ഒമ്പത് മുൻഗണനകളിൽ ഒന്ന് എന്ന് ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഇതിന് കീഴിൽ, ആദ്യമായി ജോലിയിൽ പ്രവശിക്കുന്നവർക്ക് വലിയ സഹായമാണ് ലഭിക്കാൻ പോകുന്നത്. 

ആദ്യമായി തൊഴിൽ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ജീവനക്കാരെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇത് പ്രകാരം ഔപചാരിക മേഖല, ഉൽപാദന മേഖലകളിൽ ആദ്യമായി ജോലി ആരംഭിക്കുന്നവർക്ക് ഒരു മാസത്തെ ശമ്പളം സർക്കാർ നൽകും. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം വഴി മൂന്ന് ഗഡുക്കളായി ഈ തുക അനുവദിക്കും. പരമാവധി തുക 15,000 രൂപ ആയിരിക്കും. 

സ്കീമിന് കീഴിൽ, ആദ്യമായി ജോലി ചെയ്യുന്ന എല്ലാവരുടെയും രജിസ്ട്രേഷൻ ഇപിഎഫ്ഒയിൽ നടത്തും. ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആളുകൾക്ക് ഈ സഹായം ലഭിക്കും. പ്രതിമാസ വരുമാനം ഒരു ലക്ഷം വരെ ആയിരിക്കണം. 2.10 കോടി യുവാക്കൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും.

കർഷകർക്കും കാർഷിക മേഖലയ്ക്കുമായി ബജറ്റിൽ 1.52 ലക്ഷം കോടി വകയിരുത്തി. ഇതിലൂടെ കൃഷിക്കും അനുബന്ധ മേഖലകൾക്കും പദ്ധതികൾ ആവിഷ്‌കരിക്കും. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച മികച്ചതായി തുടരുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ പണപ്പെരുപ്പം നാല് ശതമാനം ​​എന്ന ലക്ഷ്യത്തിലേക്ക് നീങ്ങിക്കൊണ്ട് സ്ഥിരമായി തുടരുന്നു. ദരിദ്രർ, യുവാക്കൾ, സ്ത്രീകൾ, കർഷകർ തുടങ്ങിയ പ്രധാന വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia