Accusation | കലാപാഹ്വാനത്തിന് കേസെടുക്കണം; ഹിന്ദു ദിനപത്രത്തിനും കൈസണ്‍ പിആര്‍ ഏജന്‍സിക്കുമെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

 
Youth Congress workers protesting against Hindu Daily
Youth Congress workers protesting against Hindu Daily

Photo Credit: Website/Indian Youth Congress

● വര്‍ഗീയമായി ചിത്രീകരിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
● 30 മണിക്കൂറിന് ശേഷം മുഖ്യമന്ത്രി പരാമര്‍ശങ്ങള്‍ നിഷേധിച്ചു. 

തിരുവനന്തപുരം: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയന്റെ (CM Pinarayi Vijayan) അഭിമുഖവുമായി ബന്ധപ്പെട്ട് ഹിന്ദു ദിനപത്രം (Hindu Daily) നല്‍കിയ വിശദീകരണത്തിന് പിന്നാലെ പത്രത്തിനും, കൈസണ്‍ പി.ആര്‍ ഏജന്‍സിക്കുമെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് (Youth Congres) സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി (Abin Varkey) സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി. 

സെപ്റ്റംബര്‍ 30 ന് ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ വര്‍ഗീയമായി ചിത്രീകരിക്കുന്ന പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. 30 മണിക്കൂറിന് ശേഷം മുഖ്യമന്ത്രി പ്രസ്തുത പരാമര്‍ശങ്ങള്‍ നിഷേധിച്ചു. ഒരു പി.ആര്‍ ഏജന്‍സിയുടെ നിര്‍ദ്ദേശപ്രകാരമാണ് അഭിമുഖം എടുത്തതെന്നും അവര്‍ എഴുതി നല്‍കിയ ഭാഗങ്ങളാണ് ഉള്‍ക്കൊള്ളിച്ചത് എന്നുമായിരുന്നു ഇതിനു പിന്നാലെ ഹിന്ദു ദിനപത്രം നല്‍കിയ വിശദീകരണത്തില്‍ പറയുന്നത്.

ഇതേ തുടര്‍ന്ന് നിരവധി സമരങ്ങള്‍ ഉണ്ടാവുകയും, അവര്‍ക്കെതിരെ കേസുകള്‍ എടുക്കുന്ന സാഹചര്യവുമുണ്ടായി. ആയതിനാല്‍ കേരളത്തില്‍ കലാപന്തരീക്ഷം ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നത് വ്യക്തമായതായും അതിനാല്‍ ഹിന്ദു പത്രത്തിനും കൈസണ്‍ പി.ആര്‍ ഏജന്‍സിക്കുമെതിരെ വ്യാജവാര്‍ത്തകള്‍ നല്‍കി  കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് കേസെടുക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.അബിന്‍ വര്‍ക്കി നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.

#KeralaPolitics #HinduDaily #KaisonPR #Sedition #YouthCongress #IndiaNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia