Rescue | വയനാട് ഉരുൾപൊട്ടൽ: രാത്രി, പകൽ നോക്കാനുള്ള സമയം അല്ല ഇത്; കർണാടകയുടെ കാര്യത്തിൽ അങ്ങനെയല്ലല്ലോ പറഞ്ഞത്!

 
Rescue
Rescue

Photo - Arranged

മരണ കാരണം അറിയാൻ വേണ്ടിയാണ് സാധാരണ പോസ്റ്റുമോർട്ടം ചെയ്യുന്നത്. ഇപ്പോൾ ഇത് എങ്ങനെ മരിച്ചുവെന്ന് ഗവൺമെൻ്റിനും ഇവിടെയുള്ള സംവിധാനങ്ങൾക്കും അറിയാം. പിന്നെ എന്തിന് ഒരു പോസ്റ്റുമോർട്ടം . ഗവൺമെൻ്റുകൾക്ക് ഒരു തീരുമാനം എടുക്കാമല്ലോ?

മിന്റാ മരിയ തോമസ് 


(KVARTHA) രക്ഷാപ്രവർത്തനം നിർത്തരുത്. എന്തു വില കൊടുത്തും ദുരന്തത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കുക. വയനാട്ടിൽ രാത്രിയിൽ രക്ഷാപ്രവർത്തനം തുടരാനാകില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. നൂറോളം പേരെ ഇനിയും കണ്ടെത്താൻ ഉണ്ട്. മുന്നൂറോളം പേർ കുടുങ്ങി കിടക്കുന്നു. ജീവനുള്ളവർ വീടുകളിലും മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുണ്ട്. അവരെ പുറത്തെടുക്കാൻ രാത്രിയും രക്ഷാപ്രവർത്തനം  തുടരാനായില്ലെങ്കിൽ ദുരന്തത്തിൻ്റെ വ്യാപ്തി വർധിക്കും. 

'വയനാട്ടിലെ ദുരന്തം ഹൃദയഭേദകമാണ്. 93 മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തി. അവസാന കണക്കല്ല, ഇനിയും മാറ്റം വരാം. 128 പേർ ചികിത്സയിലുണ്ട്. 34 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. അതിൽ 18 എണ്ണം ബന്ധുക്കൾക്ക് വിട്ട് നൽകി. വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാൻ നാം ഒരുമിച്ചിറങ്ങണം. ആശുപത്രിയിൽ കഴിയുന്നവരുടെ ചികിത്സ ചെലവ് സർക്കാർ വഹിക്കും. പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. രാത്രി രക്ഷാദൗത്യം പ്രയാസകരമായിരിക്കും. അതിനാൽ രാത്രി ദൗത്യം തുടരാൻ സാധ്യതയില്ലെ', മുഖ്യമന്ത്രിയുടെ വാക്കുകളാണിത്.

ഈ കാര്യം പറഞ്ഞു കർണാടകയെ പലരും പരിഹസിച്ചത് മറക്കരുത്. കർണാടകയിൽ ആയിരുന്നെങ്കിൽ അത് അവിടുത്തെ കോണ്ഗ്രസ് സർക്കാരിന്റെ തലയിൽ വെക്കാമായിരുന്നു. ഇങ്ങനെ ഒന്നും അല്ലാലോ കമ്മ്യൂണിസ്റ്റ്‌ കൾ ഭരിക്കാത്ത സ്ഥലത്തെ നിലപാടുകൾ. തള്ളാൻ മാത്രം കൊള്ളാമെന്ന് ആരെങ്കിലും ഇവിടുത്തെ സർക്കാരിനെ നോക്കി പരിഹസിച്ചാൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ. ഇവിടെ നിങ്ങൾക്ക് ഒരു നിലപാടും. അതേ സാഹചര്യമുള്ള കർണാടകയിൽ നിങ്ങൾക്ക് മറ്റൊരു നിലപാടും. ഇതാണ് ഇരട്ടത്താപ്പ്. 

കർണാടകയിൽ സൂര്യൻ അസ്തമിക്കാത്തത് കൊണ്ട് രാത്രിയിലും രക്ഷാദൗത്യം തുടരാൻ അവിടുത്തെ സർക്കാരിനോട് നിങ്ങൾക്ക് ആജ്ഞാപിക്കാം. ജീവനുള്ളവർ വീടുകളിലും മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുണ്ട്. അവരെ പുറത്തെടുക്കാൻ രാത്രിയും രക്ഷാപ്രവർത്തനം തുടരാനായില്ലെങ്കിൽ ദുരന്തത്തിൻ്റെ വ്യാപ്തി വർദ്ധിക്കും എന്നും മനസ്സിലാക്കുക. ഇതിനെ വെറും ലാഘവ ബുദ്ധിയോടെ കാണരുത്, സമീപിക്കരുത്. രാത്രി, പകൽ നോക്കാനുള്ള സമയം അല്ല. രക്ഷ പ്രവർത്തനം തുടരുകയാണ് വേണ്ടത്. ഒരാളെയെങ്കിലും ജീവനോടെ കണ്ടെത്താൻ കഴിഞ്ഞാൽ അതല്ലേ നല്ലത്. 

നൂറുകണക്കിന് ആളുകൾ സന്നദ്ധരാണ് രക്ഷാ പ്രവർത്തനത്തിന്. തയ്യാറായി നിൽപ്പുണ്ട്. അവർക്ക് വെളിച്ചവും സൗകര്യങ്ങളും ഏർപ്പെടുത്തി കൊടുത്താൽ മാത്രം മതി. എന്ത് സാഹചര്യം ഉണ്ടായാലും രാത്രിയിലും രക്ഷാദൗത്യം തുടരണമെന്ന് നമ്മൾ കർണാടകയോട് പറഞ്ഞ കാര്യം മറന്നു പോകരുത്. മരണ കാരണം അറിയാൻ വേണ്ടിയാണ് സാധാരണ പോസ്റ്റുമോർട്ടം ചെയ്യുന്നത്. ഇപ്പോൾ ഇത് എങ്ങനെ മരിച്ചുവെന്ന് ഗവൺമെൻ്റിനും ഇവിടെയുള്ള സംവിധാനങ്ങൾക്കും അറിയാം. പിന്നെ എന്തിന് ഒരു പോസ്റ്റുമോർട്ടം . ഗവൺമെൻ്റുകൾക്ക് ഒരു തീരുമാനം എടുക്കാമല്ലോ?

മരണം മുന്നിൽ കണ്ട് കഴിയുന്നവർക്ക് രക്ഷാ ദൗത്യം വലിയ ആശ്വാസമാണ് നൽകുന്നത്. വേദന തിന്നുന്നവർക്ക് പോസ്റ്റുമോർട്ടം ഒഴിവാക്കി കൊടുത്തു അൽപ്പം ശമനം നൽകുയാണ് വേണ്ടത്. പോസ്റ്റുമോർട്ടം ചെയ്യാൻ തയ്യാറാക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ജോലി ജീവനുള്ളവരെ സഹായിക്കാൻ വേണ്ടി തിരിച്ചു വിടുതല്ലേ നല്ലത്. 

എന്തുതന്നെയായാലും രാത്രിയിലും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. സർക്കാർ സംവിധാനങ്ങളെല്ലാം ഒരുമയോടെ രംഗത്തുണ്ട്. ദുരന്തം അറിഞ്ഞതുമുതൽ സർക്കാർ ഉണർന്ന് തന്നെയാണ് പ്രവർത്തിക്കുന്നത്. ഒരു ഭാഗത്ത് ധീര സൈനികർ, മറുഭാഗത്ത് ഭയമില്ലാത്ത, വിശ്രമമില്ലാതെ ദുരന്തഭൂമിയിൽ ജീവൻ തുടിപ്പ് അന്വഷിച്ച് ഓടിനടക്കുന്ന മലയാളികൾ. ഒരു ഇന്ത്യനെന്ന നിലയിലും, മലയാളിയെന്ന നിലയിലും അഭിമാനം തോന്നുന്ന നിമിഷം.
 

Rescue

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia