Vazhakku Movie | ടൊവിനോയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്ക് പിന്നാലെ വിവാദ സിനിമ ഓണ്‍ലൈനിലൂടെ പുറത്തുവിട്ട് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍
May 14, 2024, 15:49 IST
കൊച്ചി: (KVARTHA) ടൊവിനോ തോമസുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ക്ക് പിന്നാലെ വിവാദ സിനിമ ഓണ്‍ലൈനിലൂടെ പുറത്തുവിട്ട് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. ടൊവിനോ തോമസിനെ നായകനാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമായ 'വഴക്ക്' ആണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
സിനിമയുടെ പ്രിവ്യൂ കോപിയാണ് സനല്‍കുമാര്‍ ശശിധരന്‍ ഓണ്‍ലൈന്‍ ആയി പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്.
എല്ലാവര്‍ക്കും സൗജന്യമായി കാണാവുന്ന വിധത്തിലാണ് വീഡിയോയില്‍ അപ്‌ലോഡ് ചെയ്ത വഴക്കിന്റെ പ്രിവ്യൂ കോപിയുടെ ലിങ്ക് സനല്‍കുമാര്‍ പങ്കുവച്ചിരിക്കുന്നത്. 'പ്രേക്ഷകര്‍ക്ക് കാണാനുള്ളതാണ് സിനിമ. വഴക്ക്/ The Quarrel കാണണമെന്നുള്ളവര്‍ക്ക് കാണാം. എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ലെന്ന് മനസിലാക്കുന്നവര്‍ക്ക് മനസിലാക്കാം',- എന്ന് ഒപ്പം ഒരു കുറിപ്പും സനല്‍കുമാര്‍ ശശിധരന്‍ പങ്കുവച്ചു.
വഴക്ക് നിര്‍മിക്കുന്ന സമയത്ത് ടൊവിനോ വളര്‍ന്നുവരുന്ന ഒരു സൂപര്‍സ്റ്റാര്‍ ആയിരുന്നെന്നും അന്നത് പുറത്ത് വന്നിരുന്നെങ്കില്‍ തനിക്കെതിരെയുള്ള വിരോധം അയാള്‍ക്കെതിരെ തിരിയുമായിരുന്നെന്നും സനല്‍കുമാര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
'സൂപ്പര്‍താരത്തിലേക്കുള്ള വളര്‍ച്ചയുടെ പാതയില്‍ ചെറുതായെങ്കിലും അത് ഒരു കല്ലുകടി ആയിരുന്നേനെ. കച്ചവടത്തിന്റെ സമവാക്യങ്ങള്‍ അറിയുന്ന ഒരാള്‍ക്ക് മാത്രമേ കച്ചവടത്തിന്റെ ലോകത്തില്‍ വിജയം വരിക്കാന്‍ സാധിക്കുകയുള്ളു. ടൊവിനോ ചെയ്തത് തെറ്റാണോ? അല്ല. ശരിയാണോ? അല്ല. പിന്നെ എന്താണ്? അധര്‍മമാണ്!',- സനല്‍കുമാര്‍ ശശിധരന്റെ വാക്കുകള്‍.
സിനിമയുടെ തിയറ്റര്‍, ഒടിടി റിലീസുകളോട് ടൊവിനോ തോമസ് വിമുഖത പ്രകടിപ്പിച്ചുവെന്നതായിരുന്നു സനല്‍കുമാറിന്റെ ആരോപണങ്ങള്‍. ഇതിനോട് പ്രതികരിച്ച് ടൊവിനോയും രംഗത്തെത്തിയിരുന്നു. സിനിമ അര്‍ഹിക്കുന്ന ബഹുമാനം ലഭിക്കാതെ പോകും എന്നതുകൊണ്ടാണ് ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിനോടുള്ള വിമുഖത അറിയിച്ചതെന്നും ഒടിടി റിലീസിനായുള്ള ശ്രമങ്ങളില്‍ സംവിധായകന്റെ സോഷ്യല്‍ പ്രൊഫൈല്‍ തടസമായി വന്നെന്നും ടൊവിനോ പറഞ്ഞിരുന്നു. ടൊവിനോയുടെ പോയിന്റുകളെ ചോദ്യം ചെയ്തുകൊണ്ട് സനല്‍കുമാര്‍ വീണ്ടും രംഗത്തെത്തിയിരുന്നു.
എന്നാല്‍, പരിചയപ്പെട്ട സമയത്തെ സനല്‍കുമാറിനെ തനിക്ക് ഇഷ്ടമായിരുന്നെന്നും എന്നാല്‍ ഇപ്പോഴത്തെ അദ്ദേഹത്തെ തനിക്ക് മനസിലാവുന്നില്ലെന്നും ടൊവിനോ പറഞ്ഞിരുന്നു. ഒരാള്‍ ലോകം മുഴുവന്‍ തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണെന്ന് ചിന്തിക്കണം. പരിചയപ്പെട്ട കാലത്തെ സനലേട്ടനെ ഇപ്പോഴും ഇഷ്ടമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല. എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം എതിരാളിയായി മാറുന്നത് സങ്കടകരമാണ്. ഈ വിഷയത്തില്‍ ഇത് അവസാനത്തെ പ്രതികരണമാണെന്നും ടൊവിനോ തന്റെ നിലപാടും വ്യക്തമാക്കിയിരുന്നു.
Keywords: News, Kerala, Kochi-News, Entertainment, Cinema, Starring, Tovino Thomas, Arguments, Social Media, Facebook, Entertainment, Sanal Kumar Sasidharan, Released, Preview Copy, Vazhakku Movie, Kochi News, Sanal Kumar Sasidharan released the preview copy of Vazhakku movie.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.