Accident | ബസ് ഇടിച്ച് സ്‌കൂട്ടർ യാത്രികൻ ദാരുണമായി മരിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത് 

 
photograph of the accident site in Koothuparamba
photograph of the accident site in Koothuparamba

Photo: Arranged

* അപകടം കണ്ണൂർ കൂത്തുപറമ്പ് കണ്ടംകുന്നിൽ
* ആയിത്തറ സ്വദേശി കുട്ടിയൻ്റവിട എം മനോഹരൻ ആണ് മരിച്ചത്

കണ്ണൂർ: (KVARTHA) കൂത്തുപറമ്പ് കണ്ടംകുന്നിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ ഭാരുണമായി മരിച്ചു. ആയിത്തറ സ്വദേശി കുട്ടിയൻ്റവിട എം മനോഹരൻ ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.

കൂത്തുപറമ്പ് ഭാഗത്തുനിന്നും ഇരിട്ടി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസും, എതിർ ദിശയിൽ നിന്നും വന്ന സ്‌കൂട്ടറുമാണ് കണ്ടംകുന്ന് പെട്രോൾ പമ്പിന് സമീപം കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറും യാത്രക്കാരനായ മനോഹരനും തെറിച്ചു വീണു. ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

 

 

സംഭവത്തിൽ പൊലിസ് കേസെടുത്തിട്ടുണ്ട്. റോഡിന് എതിർ വശത്തുള്ള കടയിലെ സിസിടിവി ക്യാമറയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia