Kapil Sibal | സുപ്രീം കോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റായി മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലിനെ തിരഞ്ഞെടുത്തു
May 17, 2024, 10:46 IST
ന്യൂഡെല്‍ഹി: (KVARTHA) സുപ്രീം കോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റായി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലിനെ തിരഞ്ഞെടുത്തു. മുതിര്‍ന്ന അഭിഭാഷകന് പ്രദീപ് റായിയെ 377 വോടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. കപില്‍ സിബലിനിന് 1066 വോടുകളും പ്രദീപ് റായിക്ക് 689 വോടുകളും ലഭിച്ചു.
50 വര്‍ഷത്തോളമായി അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന കപില്‍ സിബല്‍ ഇതോടെ നാലാം തവണയാണ് ബാര്‍ അസോസിയേഷന് പ്രസിഡന്റാകുന്നത്. 23 വര്‍ഷം മുന്‍പാണ് കപില്‍ സിബല്‍ മുന്‍പ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. 2001 ലാണ് അവസാനം ഈ സ്ഥാനത്തെത്തിയത്. അതിന് മുന്‍പ് 1995-96, 1997-98 കാലത്തും അധ്യക്ഷസ്ഥാനത്തെത്തി. നിലവിലെ അധ്യക്ഷനായ അദീഷ് അഗര്‍വാളിന് നാലാം സ്ഥാനമാണ് ലഭിച്ചത്.
Keywords: News, National, National-News, Senior Advocate, Kapil Sibal, Elected, President, Supreme Court Bar Association, Landmark, SCBA Elections, New Delhi News, Judiciary, Senior Advocate Kapil Sibal Elected As President Of Supreme Court Bar Association.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.