Shahid Afridi | ശാഹിദ് അഫ്രീദിയെ ഐ സി സി ട്വന്റി 20 ക്രികറ്റ് ലോകകപ്പിന്റെ അംബാസഡറായി നിയമിച്ചു
 

 
Shahid Afridi named T20 World Cup 2024 brand ambassador by ICC, Dubai, News, Shahid Afridi,  T20 World Cup, Brand ambassador, ICC, Sports, Gulf, World
Shahid Afridi named T20 World Cup 2024 brand ambassador by ICC, Dubai, News, Shahid Afridi,  T20 World Cup, Brand ambassador, ICC, Sports, Gulf, World


*ജൂണ്‍ ഒന്നുമുതല്‍ 29 വരെ കരീബിയനിലും യു എസ് എ യിലുമാണ് മത്സരം

*ഐ സി സി തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്
 

ദുബൈ: (KVARTHA) മുന്‍ പാകിസ്താന്‍ ഓള്‍റൗന്‍ഡര്‍ ശാഹിദ് അഫ്രീദിയെ ഐ സി സി ട്വന്റി 20 ക്രികറ്റ് ലോകകപ്പിന്റെ അംബാസഡറായി നിയമിച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെ ഐ സി സി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മുന്‍ ഇന്‍ഡ്യന്‍ താരം യുവരാജ് സിങ്, വെസ്റ്റിന്‍ഡീസ് മുന്‍താരം ക്രിസ് ഗെയില്‍, ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട് എന്നിവര്‍ക്ക് പിന്നാലെയാണ് ശാഹിദ് അഫ്രീദിയെയും അംബാസഡറായി തിരഞ്ഞെടുക്കുന്നത്. ജൂണ്‍ ഒന്നുമുതല്‍ 29 വരെ കരീബിയനിലും യു എസ് എ യിലുമാണ് ട്വന്റി 20 ലോകകപ്പ് നടക്കുന്നത്.

2007 ല്‍ ഇന്‍ഡ്യ ജേതാക്കളായ ആദ്യ ട്വന്റി 20 ലോകകപ്പില്‍ പ്ലെയര്‍ ദ സീരീസായിരുന്നു ശാഹിദ് അഫ്രീദി. ഫൈനലില്‍ പാകിസ്താനെ വീഴ്ത്തിയാണ് ഇന്‍ഡ്യ അന്ന് ചാംപ്യന്മാരായത്. 2009-ല്‍ സെമിഫൈനലിലും ഫൈനലിലും മാച് വിന്നിംഗ് പ്രകടനത്തിലൂടെ അഫ്രീദി പാകിസ്താനെ കിരീടത്തിലേക്ക് നയിച്ചു. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia