Bizarre | രഹസ്യമായി കാണാനെത്തിയ ആണ്‍സുഹൃത്തിനെ ഇരുമ്പ് പെട്ടിയിലാക്കി ഒളിപ്പിച്ച് യുവതി; പിന്നീട് സംഭവിച്ചത് വൈറല്‍, വീഡിയോ 

 
Woman Hides Boyfriend in Metal Box, Viral Video Sparks Debate
Woman Hides Boyfriend in Metal Box, Viral Video Sparks Debate

Photo Credit: Screenshot from a X Video by ForMenIndia

● യുവാവിനെ കൈകാര്യം ചെയ്യാന്‍ ശ്രമം.
● വീട്ടുകാരോട് യുവതി ദേഷ്യപ്പെടുന്നു.
● ഒഡിയ ഭാഷയിലാണ് ഇവര്‍ സംസാരിക്കുന്നത്. 

ഭുവനേശ്വര്‍: (KVARTHA) സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയില്‍, ഒരു പെണ്‍കുട്ടി തന്റെ ആണ്‍സുഹൃത്തിനെ ഇരുമ്പ് പെട്ടിയിലാക്കി ഒളിപ്പിച്ചതായി കാണിക്കുന്നു. വീട്ടുകാരറിയാതെ തന്നെ രഹസ്യമായി കാണാനെത്തിയ കാമുകനെയാണ് ഇരുമ്പ് പെട്ടിക്കുള്ളില്‍ അടച്ച് ഭദ്രമാക്കി വെച്ചത്.

ഒഡിഷയിലാണ് സംഭവം. എന്നാല്‍ വീഡിയോ ചിത്രീകരിച്ച സ്ഥലത്തേക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. എങ്കിലും വീഡിയോ എക്‌സ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കുഞ്ഞ് പെട്ടിക്കുള്ളില്‍ ഒളിച്ചിരിക്കേണ്ടി വന്ന യുവാവിന്റെ ദുരനുഭവവും ഇന്നത്തെ കാലത്തെ കമിതാക്കളുടെ അവസ്ഥയും എന്നൊക്കെയാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍. 

മകളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതോടെയാണ് വീട്ടുകാര്‍ യുവതിയുടെ മുറി പരിശോധിക്കാന്‍ തുനിഞ്ഞത്. അപ്പോഴാണ് ഒരു മൂലയില്‍ വെച്ചിരിക്കുന്ന ഇരുമ്പ് പെട്ടിയേക്കുറിച്ച് സംശയം തോന്നുന്നത്. അത് തുറക്കാന്‍ കുടുംബം ആവശ്യപ്പെട്ടപ്പോള്‍ ആദ്യം വഴങ്ങാതിരുന്ന യുവതി സമ്മര്‍ദ്ദം താങ്ങാനാവാതെ തുടര്‍ന്ന് ഇരുമ്പ് പെട്ടി തുറന്നു. അതിനകത്താണ് യുവതിയുടെ കാമുകനെ എല്ലാവരും കാണുന്നത്. 

പെട്ടി തുറക്കുന്ന വീഡിയോ എടുക്കുന്നതിന് വീട്ടുകാരോട് യുവതി ദേഷ്യപ്പെടുന്നതും വീഡിയോയില്‍ ദൃശ്യമാണ്. യുവാവിനെ കൈകാര്യം ചെയ്യാന്‍ വീട്ടുകാര്‍ മുന്നോട്ട് വരുമ്പോള്‍ യുവതി തന്റെ കൈകള്‍ വിടര്‍ത്തി തടയുന്നതും വൈറലായ ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് തങ്ങള്‍ വിവാഹിതരാണെന്നാണ് യുവതി ഒഡിയ ഭാഷയില്‍ വീട്ടുകാരോട് പറയുന്നത്. രസകരമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.

#viralvideo #India #unusual #love #relationship #family #hidden #boyfriend #girlfriend


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia