Kili Paul | ദുരന്തം ഞെട്ടലുണ്ടാക്കി, ഈ കാഴ്ച ഹൃദയം തകര്‍ത്തു; വയനാട് ഉരുള്‍പൊട്ടലില്‍ അനുശോചനം രേഖപ്പെടുത്തി കിലി പോള്‍
'പ്രേ ഫോര്‍ വയനാട്' എന്ന പോസ്റ്റര്‍ പങ്കുവച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
മൂന്നാം ദിനത്തിലെ രക്ഷാദൗത്യത്തിന് കേരള പൊലീസിന്റെ കഡാവര്‍ നായകളും തിരച്ചിലിനുണ്ട്.
മണ്ണിനടിയിലുള്ളവരെ കണ്ടെത്താന്‍ ഐബോഡ് ഉപയോഗിക്കും.
വയനാട്: (KVARTHA) നിരവധി ഇന്‍ഡ്യന്‍ ഗാനങ്ങള്‍ (Indian Songs) ഉപയോഗപ്പെടുത്തി റീല്‍ (Reels) എടുത്ത് പങ്കുവെച്ച് സമൂഹ മാധ്യമങ്ങള്‍ പ്രശസ്തനാണ് (Social Media Influencer) കിലി പോള്‍ (Kili Paul). മലയാള ഗാനങ്ങള്‍ ഉപയോഗിക്കുന്നത് കൊണ്ട് കേരളത്തിലുള്ളവര്‍ക്കും കിലി പോളിനെ സുപരിചതമാണ്. ആഫ്രികയിലെ (Africa) ടാന്‍സാനിയയിലാണ് (Tanzania) സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറുടെ സ്വദേശം.
ഇപ്പോഴിതാ, വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ (Landslide Tragedy) അനുശോചനം (Condolence) രേഖപ്പെടുത്തിയിരിക്കുകയാണ് കിലി പോള്‍. വയനാട്ടിലുണ്ടായ ദുരന്തം ഞെട്ടലുണ്ടാക്കിയെന്നും ഹൃദയം തകര്‍ത്തുവെന്നും കിലി പോള്‍ സമൂഹ മാധ്യമത്തില്‍ എഴുതി.
വയനാട്ടിലുണ്ടായ ദുരന്തം എന്നെ ഞെട്ടിച്ചു, എന്റെ ഹൃദയം തകര്‍ത്തു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, കേരളത്തിലെയും വയനാട്ടിലേയും ജനങ്ങളോടൊപ്പം, ദുരന്തത്തില്‍ നമ്മെ വിട്ട് പോയവര്‍ക്ക് ആദരാഞ്ജലികള്‍, വയനാടിനൊപ്പം- കിലി പോള്‍ എഴുതി. 'പ്രേ ഫോര്‍ വയനാട്' എന്ന പോസ്റ്റര്‍ പങ്കുവച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
അതേസമയം, ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ ഉയരുകയാണ്. വ്യാഴാഴ്ച രാവിലെയോടെ മരണം 264 ആയി ഉയര്‍ന്നു. ഇനിയും 240 പേരെ കുറിച്ച് യാതൊരു വിവരവുമില്ല. പാറക്കല്ലുകളും ചെളിയും നിറഞ്ഞ വീടുകളില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് സംശയം. മുണ്ടക്കൈയില്‍ നിന്നും ചാലിയാറില്‍ നിന്നുമായി ഇതുവരെ 98 മൃതദേഹങ്ങള്‍ കണ്ടെത്തി. 75 മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 1592 പേരെ ഇതുവരെ രക്ഷപ്പെടുത്തി. 8107 പേര്‍ ദുരിതാശ്വാസ കാംപുകളിലാണ്.
ദുരന്തത്തില്‍ മൂന്നാം ദിനവും രക്ഷാദൗത്യം തുടങ്ങി. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം മുണ്ടക്കൈ ഭാഗത്തേക്ക് പുറപ്പെട്ടു കഴിഞ്ഞു. ഇവര്‍ക്കൊപ്പം ഡോഗ് സ്‌ക്വാഡും ഉണ്ട്. ബുധനാഴ്ച (31.07.2024) രാത്രിയില്‍ നിര്‍ത്തിവെച്ച രക്ഷാപ്രവര്‍ത്തനമാണ് വ്യാഴാഴ്ച (01.08.2024) രാവിലെയോടെ വീണ്ടും പുനരാരംഭിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് വിരമിച്ച മേജര്‍ ജെനറല്‍ ഇന്ദ്രബാലന്റെ സംഘത്തിന്റെ സഹായം കേരളം തേടിയിട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനത്തിന് 1167 പേരെയാണ് നിലവില്‍ നിയോഗിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കെ 9 ടീമിനെയും നിയോഗിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണവും കുടിവെള്ളവും എത്തിക്കാന്‍ നാവികസേനയും രംഗത്തുണ്ട്. കേരള പൊലീസിന്റെ കഡാവര്‍ നായകളും തിരച്ചിലിനുണ്ട്. മണ്ണിനടിയിലുള്ളവരെ കണ്ടെത്താന്‍ ഐബോഡ് ഉപയോഗിക്കും.
കനത്ത മഴ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ടെങ്കിലും ബെയ്ലി പാലം നിര്‍മാണം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് സൈന്യം. നിലവില്‍ പാല നിര്‍മാണം അവസാനഘട്ടത്തിലാണ്. ഉച്ചയ്ക്ക് മുമ്പ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് സൈന്യത്തിന്റെ പ്രതീക്ഷ. പണി പൂര്‍ത്തീകരിച്ചാല്‍ ജെസിബി വരെയുള്ള വാഹനങ്ങള്‍ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും.