കൊല്‍ക്കത്ത ടെസ്റ്റ്; ഇന്ത്യക്ക് ദയനീയ തോല്‍വി

 


കൊല്‍ക്കത്ത ടെസ്റ്റ്; ഇന്ത്യക്ക് ദയനീയ തോല്‍വി
കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലും ഇന്ത്യ സന്ദര്‍ശകര്‍ക്കു മുന്നില്‍ മുട്ടുമടക്കി. ഒന്നാം ഇന്നിംഗ്‌സില്‍ 209 റണ്‍സിന്റെ ലീഡ് നേടിയ ഇംഗ്ലണ്ടിനെതിരെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 247 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 41 റണ്‍സ് വിജയ ലക്ഷ്യം പിന്‍തുടര്‍ന്ന ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു.

രണ്ടാം ഇന്നിംഗ്‌സില്‍ ഓപണര്‍മാരായ വീരേന്ദര്‍ സേവാഗും(49), ഗംഭീറും(40) ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഔട്ടായതോടെ പിന്നീട് വന്ന പുജാര(8), സച്ചിന്‍(5), യുവരാജ്(11), കോഹ്ലി(20), ക്യാപ്റ്റന്‍ ധോണി(0), സഹീര്‍ഖാന്‍(0), ഇഷാന്ത് ശര്‍മ(10), പ്രഗ്യാന്‍ ഓജ(3) എന്നിവര്‍ പെട്ടെന്ന് പവലിയനിലേക്ക് മടങ്ങി. വാലറ്റക്കാരന്‍ അശ്വിനാണ്(91) ഇംഗ്ലണ്ടിന്റെ ബോളിങ്ങ് ആക്രമത്തെ അല്‍പമെങ്കിലും ചെറുത്ത് നിന്നത്.

നാല് ടെസ്റ്റുകളുള്ള പരമ്പര ഇംഗ്ലണ്ട് 2-1 മുന്നിലായി.

ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ നിര്‍ദേശ പ്രകാരം ക്യൂറേറ്റര്‍മാര്‍ ഒരുക്കിയ സ്പിന്‍ പിച്ചിലാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയത്.

Keywords : Cricket Test, India, England Win, Mahendra Singh Dhoni, Sports, Sehwag, Gambir, Pujara, Sachin, Yuvraj, Kohli, Zaheer Kahan, Pujara, Malayalam NEWS. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia