സഹോദയ കലോല്‍സവം; നിര്‍മലയും വിജയമാതയും ജേതാക്കള്‍

 


തൊടുപുഴ: (www.kvartha.com 18.10.2014) തൊടുപുഴയില്‍ നടന്ന സെന്‍ട്രല്‍ കേരളാ സി.ബി.എസ്.ഇ. കലോത്സവത്തില്‍ 712 പോയിന്റുമായി മൂവാറ്റുപുഴ നിര്‍മല പബ്ലിക് സ്‌കൂളും അണക്കരയില്‍ നടന്ന ഇടുക്കി സഹോദയ കലോല്‍സവത്തില്‍ 864 പോയിന്റുമായി വിജയമാതാ തൂക്കുപാലവും ഓവറോള്‍ കിരീടം ചൂടി.

രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്‌കൂളും അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂളും കരസ്ഥമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 505 പോയിന്റുമായി നാലാംസ്ഥാനം ജയറാണി പബ്ലിക് സ്‌കൂള്‍ കരസ്ഥമാക്കി. ആതിഥേയരായ വിമല പബ്ലിക് സ്‌കൂള്‍ 396 പോയിന്റുമായി ആറാം സ്ഥാനം നേടി.

സഹോദയ കലോല്‍സവം; നിര്‍മലയും വിജയമാതയും ജേതാക്കള്‍
സമാപന സമ്മേളനം ജലവിഭവ മന്ത്രി പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. സിനിമാ താരം ഹരിശ്രീ അശോകന്‍ സമ്മാനം നല്‍കി. പി.കെ.എസ്.സി. പ്രസിഡണ്ട് റവ. ഫാ. സിജന്‍ പോള്‍ ഊന്നുകല്ലേല്‍ അധ്യക്ഷത വഹിച്ചു. അണക്കര മോണ്ട്‌ഫോര്‍ട്ട് സ്‌കൂളില്‍ നടന്ന കലോല്‍സവത്തില്‍ തൂക്കുപാലം വിജയമാത തുടര്‍ച്ചയായ രണ്ടാംതവണയാണു ചാംപ്യന്മാരായത്.

700 പോയിന്റുകള്‍ കരസ്ഥമാക്കി ആതിഥേയ സ്‌കൂളായ മോണ്ട്‌ഫോര്‍ട്ട് സ്‌കൂള്‍ രണ്ടാം സ്ഥാനത്തെത്തി. 653 പോയിന്റുകളോടെ ക്രിസ്തുജോതി സ്‌കൂളാണ് മൂന്നാമതെത്തിയത്. സമാപന സമ്മേളനത്തില്‍ സിനിമ തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Thodupuzha, Sports, Kerala, Nirmala, Vijayamatha, School. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia