പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് കിരീടം റാഫേല്‍ നദാലിന് സ്വന്തം. ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക്ക് ജോക്കോവിച്ചിനെ ഫൈനലില്‍ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് ലോക രണ്ടാം നമ്പര്‍ താരം സ്പെയിനിന്റെ റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. സ്കോര്‍ (6-4, 6-3, 2-6, 7-5). നദാല്‍ ഇത് ഏഴാം തവണയാണ് ഫ്രഞ്ച് ഓപ്പണ്‍ കിരീടം കരസ്ഥമാക്കുന്നത്.
ഫ്രഞ്ച് ഓപ്പണ്‍ കിരീടം കൂടുതല്‍ തവണ നേടുന്ന താരമായി നദാല്‍ മാറി. കഴിഞ്ഞ ദിവസം മഴ മൂലം മാറ്റിവച്ച മത്സരമാണ് തിങ്കളാഴ്ച നടന്നത്. അത്യന്തം വാശിയേറിയ മത്സരം ലോകം ഉറ്റുനോക്കിയിരുന്നു. നാല് സെറ്റുള്ള മത്സരത്തില്‍ മുന്നാം സെറ്റ് മാത്രമാണ് നൊവാക്ക് ജോക്കോവിച്ചിന് നേടാണ് കഴിഞ്ഞത്. ഒന്നും, രണ്ടും, നാലും സെറ്റുകള്‍ വാശിയോടെ നദാല്‍ പിടിച്ചടക്കുകയായിരുന്നു.

Keywords: Paris, Sports, Tennis, Rafael Nadal, French open trophy 2012.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.