സുമോ ഗുസ്തിതാരം കോവിഡ് ബാധിച്ച്‌ മരിച്ചു, കോവിഡ് വൈറസ് ബാധയേറ്റ് മരിക്കുന്ന ആദ്യ ഗുസ്തിതാരം

 


ടോക്കിയോ: (www.kvartha.com 13.05.2020) ജപ്പാനില്‍ സുമോ ഗുസ്തിതാരം കോവിഡ് ബാധിച്ച്‌ മരിച്ചു. ഷോബുഷി എന്നറിയപ്പെടുന്ന കിയോതാക്ക ശുതാകെയാണ് (28) മരിച്ചത്. ജപ്പാന്‍ സുമോ അസോസിയേഷനാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ മാസം ആദ്യവാരം അഞ്ച് സുമോ ഗുസ്തിതാരങ്ങള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.


സുമോ ഗുസ്തിതാരം കോവിഡ് ബാധിച്ച്‌ മരിച്ചു, കോവിഡ് വൈറസ് ബാധയേറ്റ് മരിക്കുന്ന ആദ്യ ഗുസ്തിതാരം

കോവിഡ് വൈറസ് ബാധയേറ്റ് മരിക്കുന്ന ആദ്യ സുമോ ഗുസ്തിതാരവും ജപ്പാനിലെ പ്രായം കുറഞ്ഞ ആളുമാണ് ഷോബുഷിയെന്ന് "ദ സ്റ്റേറ്റ് ജേണൽ" റിപ്പോർട്ട് ചെയ്തു. കടുത്ത പനിയും മറ്റു ശാരീരിക അസ്വസ്ഥതകളും കാരണം ഏപ്രിൽ നാലിനാണ് ഷോബുഷിയെ ടോക്കിയോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തിൽ മരുന്നുകളോട് നന്നായി പ്രതികരിച്ചുവെങ്കിലും പിന്നീട നില മോശമായി. തുടർന്ന് ഏപ്രിൽ 19 ന് തീവ്ര പരിചരണ വിഭാഗത്തിലേക്കും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റി. ബുധനാഴ്ച പുലർച്ചെയോടെ സ്ഥിതി വഷളായി. രോഗം ബാധിച്ചതിന് പിന്നാലെ താരത്തിന്‍റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചിരുന്നു.

Summary: 28 year old sumo wrestler dies in Japan from COVID-19
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia