സിംബാബ് വെക്കെതിരെ ഇന്ത്യക്ക് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

 


ന്യൂഡല്‍ഹി: (www.kvartha.com 21.06.2016) ആദ്യ ട്വന്റി20യിലേറ്റ തോല്‍വിക്ക് തിരിച്ചടിയായി സിംബാബ് വെക്കെതിരായ രണ്ടാം ട്വന്റിയില്‍ ഇന്ത്യക്ക് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.

നിശ്ചിത 20 ഓവറില്‍ സിംബാബ് വെ വെച്ച് നീട്ടിയ 100 റണ്‍ വിജയലക്ഷ്യം യുവ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ മറികടന്നു. ടോസ് നേടി ബാറ്റ് ചെയ്ത സിംബാബ് വെ
ബാറ്റിങ് നിര ഇന്ത്യന്‍ പേസ് നിരക്കു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു.

സിംബാബ് വെക്കെതിരെ ഇന്ത്യക്ക് 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം
അരങ്ങേറ്റ ട്വന്റി20 കളിക്കുന്ന ഇന്ത്യയുടെ ബരീന്ദ്ര സ്രാന്‍ നാലു ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റും ബുംറ 11 റണ്‍ വഴങ്ങി 3 വിക്കറ്റും പിഴുതതോടെ  സിംബാബ് വെയുടെ ഇന്നിംഗ്‌സ് 99ല്‍ ഒതുങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഓപണര്‍മാരായ മന്‍ദീപ് സിങ് (40 പന്തില്‍ 52), ലോകേഷ് രാഹുല്‍ (40 പന്തില്‍ 47) എന്നിവരാണ് ഇന്ത്യന്‍ മറുപടി അനായാസകരമാക്കി.
സ്‌കോര്‍: സിംബാബ് വെ: 99/9 (20), ഇന്ത്യ: 103/0(13.1ഓവര്‍).

Keywords: New Delhi, Cricket, Twenty-20, India, Sports, Temple, Win, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia