Legendary players | ലേലത്തിൽ ആർക്കും വേണ്ട! പ്രോ കബഡി ലീഗ് ഒമ്പതാം സീസണിൽ ഇടം ലഭിക്കാതെ പോയ ചരിത്രത്തിലെ 5 ഇതിഹാസ താരങ്ങൾ

ന്യൂഡെൽഹി: (www.kvartha.com) ഐപിഎൽ കഴിഞ്ഞാൽ ഇൻഡ്യയിലെ ഏറ്റവും പ്രശസ്തമായ ലീഗ് പ്രോ കബഡി ലീഗ് ആണ്. പ്രോ കബഡി ലീഗിന്റെ ന്റെ ഒമ്പതാം സീസൺ ഒക്ടോബർ ഏഴ് മുതൽ ആരംഭിക്കാൻ പോകുന്നു. ആദ്യ ഘട്ടം ബാംഗ്ലൂരിലും രണ്ടാം ഘട്ടം പൂനെയിലും നടക്കും. ലീഗിൽ 12 ടീമുകൾ പങ്കെടുക്കും. ഓഗസ്റ്റ് ആദ്യം നടന്ന ലേലത്തിൽ എല്ലാ ഫ്രാഞ്ചൈസികളും ശക്തമായ ടീമിനെ കെട്ടിപ്പടുക്കാൻ ശ്രമിച്ചു. മുൻ സീസണിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ചില കളിക്കാരെ ടീമുകൾ നിലനിർത്തുകയും ചെയ്തു. ഈ സീസണിൽ കളിക്കാത്ത ചില ഇതിഹാസ താരങ്ങളെ കുറിച്ച് അറിയാം.

സുകേഷ് ഹെഗ്‌ഡെ - റൈഡർ 
Legendary players | ലേലത്തിൽ ആർക്കും വേണ്ട! പ്രോ കബഡി ലീഗ് ഒമ്പതാം സീസണിൽ ഇടം ലഭിക്കാതെ പോയ ചരിത്രത്തിലെ 5 ഇതിഹാസ താരങ്ങൾ
പികെഎൽ സീസൺ ഒമ്പതിൽ കളിക്കാൻ സാധിക്കാത്ത പരിചയസമ്പന്നനായ റൈഡറാണ് സുകേഷ് ഹെഗ്‌ഡെ. ഹെഗ്‌ഡെക്ക് 115 മത്സരങ്ങളിൽ നിന്ന് 471 റെയ്ഡ് പോയിന്റാണുള്ളത്. എന്നാൽ ഇത്തവണ ഫ്രാഞ്ചൈസികളൊന്നും ഹെഗ്‌ഡെയെ വാങ്ങാൻ താൽപര്യം കാണിച്ചില്ല.

റിഷാങ്ക് ദേവാഡിഗ – റൈഡർ
Legendary players | ലേലത്തിൽ ആർക്കും വേണ്ട! പ്രോ കബഡി ലീഗ് ഒമ്പതാം സീസണിൽ ഇടം ലഭിക്കാതെ പോയ ചരിത്രത്തിലെ 5 ഇതിഹാസ താരങ്ങൾ
മുംബൈയിൽ ജനിച്ച റിഷാങ്ക് ദേവാഡിഗ തന്റെ കരിയറിൽ ആദ്യമായി പ്രോ കബഡി സീസണിൽ നിന്ന് പുറത്തായി. 625 റെയ്ഡ് പോയിന്റുകളും 47 ടാകിൾ പോയിന്റുകളും താരം നേടിയിട്ടുണ്ട്. പികെഎൽ എട്ടിൽ ഒരു കളി മാത്രം കളിച്ച റിഷാങ്കിനെ പ്രോ കബഡി സീസൺ ഒമ്പത് ലേലത്തിൽ അവഗണിക്കുകയായിരുന്നു.

രോഹിത് കുമാർ - റൈഡർ
Legendary players | ലേലത്തിൽ ആർക്കും വേണ്ട! പ്രോ കബഡി ലീഗ് ഒമ്പതാം സീസണിൽ ഇടം ലഭിക്കാതെ പോയ ചരിത്രത്തിലെ 5 ഇതിഹാസ താരങ്ങൾ
പികെഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച റൈഡർമാരിൽ ഒരാളും മികച്ച മൂല്യമുണ്ടായിരുന്ന താരവുമായ രോഹിത് കുമാറിനെ ലേലത്തിൽ ഒരു ടീമും ഏറ്റെടുത്തില്ല. സീസൺ മൂന്നിനും ഏഴിനും ഇടയിൽ കുറഞ്ഞത് 100 പോയിന്റ് നേടിയ രോഹിതിന്, പികെഎൽ എട്ടിൽ തെലുങ്ക് ടൈറ്റൻസിനായി എട്ട് മത്സരങ്ങളിൽ നിന്ന് 18 പോയിന്റുകൾ മാത്രമാണ് പരിക്കും മോശം ഫോമും കാരണം നേടാൻ കഴിഞ്ഞത്.

ഹാദി ഓഷ്‌ടോറക് - ഡിഫൻഡർ
Legendary players | ലേലത്തിൽ ആർക്കും വേണ്ട! പ്രോ കബഡി ലീഗ് ഒമ്പതാം സീസണിൽ ഇടം ലഭിക്കാതെ പോയ ചരിത്രത്തിലെ 5 ഇതിഹാസ താരങ്ങൾ
പ്രോ കബഡിയിലെ അറിയപ്പെടുന്ന വിദേശ പ്രതിഭകളിൽ ഒരാളായ ഹാദി ഓഷ്‌ടോറക് പികെഎൽ ഒമ്പത് ലേലത്തിൽ വിറ്റഴിക്കാതെ പോയ മികച്ച ഓൾറൗൻഡറാണ്. വൈദഗ്ധ്യത്തിന് പേരുകേട്ട ഈ ഇറാൻ താരം തന്റെ കരിയറിൽ 127 ടാകിൾ പോയിന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ സീസണിൽ 18 പോയിന്റുകൾ മാത്രമേ നേടാനായുള്ളൂ.

സന്ദീപ് നർവാൾ - ഓൾ റൗൻഡർ
Legendary players | ലേലത്തിൽ ആർക്കും വേണ്ട! പ്രോ കബഡി ലീഗ് ഒമ്പതാം സീസണിൽ ഇടം ലഭിക്കാതെ പോയ ചരിത്രത്തിലെ 5 ഇതിഹാസ താരങ്ങൾ
ഹരിയാനയിൽ ജനിച്ച കബഡി താരം സന്ദീപ് നർവാൾ, പ്രോ കബഡി സീസൺ ഒമ്പത് ലേലത്തിൽ ഒരു ടീമും ലേലം വിളിക്കാതിരുന്നപ്പോൾ ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന തീരുമാനങ്ങളിലൊന്നായിരുന്നു അത്. താരം 149 മത്സരങ്ങൾ കളിക്കുകയും 2021 ൽ ദബാംഗ് ഡെൽഹിയുടെ വിജയത്തിൽ തന്റെ പങ്ക് വഹിക്കുകയും ചെയ്തു. 38 ടാകിൾ പോയിന്റുകളും 26 റെയ്ഡ് പോയിന്റുകളും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia