Jayaram | 'പ്രതീക്ഷിക്കാതെ എത്തിയ അതിഥി, ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം'; ജയറാമിന്റെ വീട്ടില്‍ ഉച്ചഭക്ഷണത്തിനെത്തി സഞ്ജുവും ഭാര്യയും
Sep 25, 2022, 11:38 IST
ചെന്നൈ: (www.kvartha.com) നടന്‍ ജയറാമിന്റെ വീട്ടില്‍ ഉച്ചഭക്ഷണത്തിനെത്തി മലയാളി ക്രികറ്റ് താരം സഞ്ജു സാംസണും ഭാര്യ ഭാര്യ ചാരുലത രമേഷും. പ്രതീക്ഷിക്കാതെ എത്തിയ അതിഥികളെ കുറിച്ച് നടന്‍ ജയറാം തന്നെയാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. സഞ്ജുവിനൊപ്പമുള്ള ചിത്രവും താരം ഫേസ്ബുകില്‍ പങ്കുവച്ചു. ജയറാം, ഭാര്യ പാര്‍വതി, മകള്‍ മാളവിക എന്നിവര്‍ക്കൊപ്പം സഞ്ജുവും ഭാര്യ ചാരുലതയും നില്‍ക്കുന്ന ചിത്രമാണ് ജയറാം ആരാധകര്‍ക്കായി പങ്കുവച്ചത്.
'പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി. സഞ്ജു, ചാരു.ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം' ജയറാം ഫേസ്ബുകില്‍ കുറിച്ചു.
ന്യൂസീലന്‍ഡ് എ ടീമിനെതിരായ മത്സരങ്ങള്‍ക്കായി ചെന്നൈയിലാണ് സഞ്ജു സാംസണ്‍ ഇപ്പോഴുള്ളത്. ഇന്‍ഡ്യ എ ടീമിന്റെ ക്യാപ്റ്റനാണ് സഞ്ജു സാംസണ്‍. ആദ്യ മത്സരത്തില്‍ ഇന്‍ഡ്യ എ ടീം ന്യൂസീലന്‍ഡിനെ ഏഴ് വികറ്റിന് തോല്‍പിച്ചിരുന്നു.
109 പന്തുകള്‍ ബാക്കി നില്‍ക്കെ ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം 31.5 ഓവറില്‍ മൂന്നു വികറ്റ് നഷ്ടത്തില്‍ ഇന്‍ഡ്യ എ മറികടന്നു. നേരിട്ട അവസാന പന്ത് ലോങ് ഓണില്‍ സിക്‌സടിച്ചാണ് ക്യാപ്റ്റന്‍ സഞ്ജു ഇന്‍ഡ്യയെ വിജയത്തിലെത്തിച്ചത്. 32 പന്തുകള്‍ നേരിട്ട സഞ്ജു 29 റന്‍സുമായി പുറത്താകാതെനിന്നു.
Keywords: News,National,India,chennai,Sports,Entertainment,Actor,Cinema,Cricket,Facebook,Social-Media, Actor Jayaram FB Post about Sanju Samson
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.