'ഇഷാന്ത് ശര്‍മ കനിഞ്ഞു നല്‍കി'; മൊഹാലി ഏകദിനത്തില്‍ ഓസീസിന് 4 വിക്കറ്റ് ജയം
Oct 19, 2013, 21:59 IST
മൊഹാലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ ധോണി (139 നോട്ടൗട്ട് )യുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സിന്റെ പിന്‍ബലത്തില്‍ 303 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് നാല് വിക്കറ്റ് ബാക്കി നിര്‍ത്തി ലക്ഷ്യം കണ്ടു. 29 പന്തുകളില്‍ നിന്ന് 64 റണ്‍സെടുത്ത ജയിംസ് ഫോക്‌നറാണ് ഓസീസിന്റെ വിജയ ശില്‍പി. ആറ് സിക്‌സറുകളുടെ അകമ്പടിയോടെയായിരുന്നു ഫോക്‌നറുടെ ഇന്നിംഗ്‌സ്. 88 പന്തില്‍ 76 റണ്‍സ് നേടിയ വോഗസും ഓസീസിന്റെ വിജയം എളുപ്പമാക്കി.
ഇഷാന്ത് ശര്‍മ എറിഞ്ഞ 48-ാം ഓവറായിരുന്നു മത്സര ഫലത്തെ മാറ്റിമറിച്ചത്. നാല് സിക്‌സറടക്കം 30 റണ്‍സാണ് ശര്‍മ ഈ ഓവറില്‍ വിട്ടുനല്‍കിയത്. ഇതോടെ വിജയം ഇന്ത്യയുടെ കയ്യില്‍ നിന്നും ഓസീസ് തട്ടിപ്പറിക്കുകയായിരുന്നു. അവസാന ഓവറില്‍ വിജയലക്ഷ്യത്തിന് ഒമ്പത് റണ്‍സകലെയായിരുന്നു ഓസീസ് സ്‌കോര്‍. വിനയ് കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് പന്ത് ബാക്കി നിര്‍ത്തി ഓസീസ് വിജയം കണ്ടു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ധോണിയുടെ ഇന്നിംഗ്‌സിലാണ് തകര്‍ച്ചയെ അതിജീവിച്ചത്. ഒരു ഘട്ടത്തില്‍ 156 റണ്‍സിന് ആറ് വിക്കറ്റെന്ന നിലയിലായിരുന്ന ഇന്ത്യയെ ധോണി വാലറ്റക്കാരെ കൂട്ടുപിടിച്ച് നടത്തിയാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. വിരാട് കോഹ്ലി (68) ഒഴികെയുള്ള എല്ലാ താരങ്ങളും പൂര്‍ണ പരാജയമായിരുന്നു. രോഹിത് ശര്‍മ (11), ധവാന്‍ (എട്ട്), സുരേഷ് റൈന (17), യുവരാജ് (പൂജ്യം), ജഡേജ (രണ്ട്), ബിനയ് കുമാര്‍ (10), വിനയ് കുമാര്‍ (പൂജ്യം) എന്നിവര്‍ക്ക് തിളങ്ങാനായില്ല. അശ്വിന്‍ (28) റണ്‍സെടുത്തു. ഇഷാന്ത് ശര്‍മ (പൂജ്യം) പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസിന് ഹ്യൂസും (22) ഫിഞ്ചും (38) ചേര്‍ന്ന് പതിയെ സ്‌കോറിങിന് ചലനംകൂട്ടി. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 68 റണ്‍സിന്റെ കൂട്ടുകെട്ടാണ് നേടിയത്. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണു. എന്നാല്‍ ഏഴാം വിക്കറ്റില്‍ വോഗസും ഫോക്‌നറും (91) ചേര്‍ന്ന് ഓസീസിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ക്യാപ്റ്റന്‍ ബെയ്‌ലി (43) റണ്‍സെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി വിനയ്കുമാര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഏഴ് ഏകദിനങ്ങളുള്ള പരമ്പരയില്‍ ഇപ്പോള്‍ ഓസ്‌ട്രേലിയ 2-1 ന് മുന്നിലാണ്. പരമ്പര 6-1 ന് സ്വന്തമാക്കുന്ന പക്ഷം ഏകദിന റാങ്കില്‍ ഓസീസിന് ഇന്ത്യയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്താം.
Keywords : Australia, Cricket, Dhoni, Sports, One day match, Adam Voges, James Faulkner, Script, Thrilling, Win, Mohali, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.