Adrian Reveals Daughter's Death | '6 വയസുകാരിയായ മകള്‍ ജൂലിയെറ്റ ഞങ്ങളെ വിട്ടുപോയി'; ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ ഹൃദയഭേദകമായ വാര്‍ത്ത പങ്കുവച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുറഗ്വായ് മുന്നേറ്റനിര താരം അഡ്രിയന്‍ ലൂന
Jul 4, 2022, 13:01 IST
ടാകുരെമ്പോ: (www.kvartha.com) സമൂഹ മാധ്യമത്തിലൂടെ മകളുടെ വിയോഗവാര്‍ത്ത അറിയിച്ച് അഡ്രിയന്‍ ലൂന. ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുറഗ്വായ് മുന്നേറ്റനിര താരം അഡ്രിയന്‍ ലൂന ഹൃദയഭേദകമായ വാര്‍ത്ത പങ്കുവച്ചിരിക്കുന്നത്.
പുലര്‍ച്ചെയാണ് ലൂന ഇന്‍സ്റ്റഗ്രാമില്‍ തന്റെ ആറ് വയസുകാരിയായ മകള്‍ ജൂലിയെറ്റയുടെ വേര്‍പാടിനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. ഏപ്രില്‍ ഒമ്പതിനായിരുന്നു മകളുടെ മരണമെന്നാണ് ലൂന ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
'സിസ്റ്റിക് ഫൈബ്രോസിസ്' എന്ന രോഗാവസ്ഥയാണ് മകളുടെ മരണത്തിലേക്ക് നയിച്ച നയിച്ചതെന്ന് ലൂന പോസ്റ്റില്‍ പറയുന്നു. ശ്വാസകോശത്തെയും മറ്റു ആന്തരികാവയവങ്ങളേയും ഗുരുതരമായി ബാധിക്കുന്ന ഒരു ജനിതക രോഗമാണ് സിസ്റ്റിക് ഫൈബ്രോസിസ്.
'കടുത്ത വേദനയോടെയാണ് ഞാന്‍ ഈ കുറിപ്പ് എഴുതുന്നത്. ഈ വര്‍ഷം ഏപ്രില്‍ 9ന് എന്റെ മകള്‍ ജൂലിയെറ്റ (6 വയസ്) ഞങ്ങളെ വിട്ടുപിരിഞ്ഞ കാര്യം എല്ലാവരെയും അറിയിക്കട്ടെ. അവളുടെ വേര്‍പാട് എനിക്കും കുടുംബത്തിനും ഉണ്ടാക്കിയ വേദനയ്ക്ക് അതിര്‍ത്തികളില്ല, അത് ഒരിക്കലും മായ്ക്കാനാകുകയുമില്ല.
ജീവിതത്തില്‍ ഏറെ സ്‌നേഹവും കരുതലും സൂക്ഷിച്ച, ഏറെ കുലീനയായ ഒരു പെണ്‍കുട്ടിയുടെ ഏറ്റലും നല്ല ഉദാഹരണമായിരുന്നു അവള്‍. വേദനകള്‍ക്കിടെയും അവളുടെ മുഖത്ത് എപ്പോഴും പുഞ്ചിരിയുണ്ടായിരുന്നു, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒട്ടെറെ ദിവസങ്ങളില്‍ ഊഷ്മളതയേകാന്‍ പോന്ന 'ഐ ലവ് യൂ' എന്ന വാചകമാകും അവള്‍ സമ്മാനിക്കുക.
ജൂലിയെറ്റ, ഈ ചുരുങ്ങിയ നാളുകള്‍ക്കിടെ നിന്നോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്നു പറയാന്‍ എന്റെ ജീവിതംതന്നെ പോരാതെ വരും. മറ്റുള്ളവരെ എങ്ങനെ സ്നേഹിക്കണം, ഏറ്റവും കടുത്ത ഭീതിക്കെതിരെ പോരാടേണ്ടത് എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങള്‍ നീയാണ് എന്നെ പഠിപ്പിച്ചത്.
സംശയമില്ലാതെ പറയാം, ജീവിതം എത്ര പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെങ്കിലും തോറ്റു പിന്മാറരുത് എന്നതാണ് നീ പഠിപ്പിച്ച ഏറ്റവും വലിയ പാഠം. ഈ നശിച്ച സിസ്റ്റിക് ഫൈബ്രോസിസ് രോഗത്തിനെതിരെ അവസാന ശ്വാസംവരെ നീ പോരാടി. എന്നെ, വിശ്വസിക്കണം, ഇക്കാര്യം ജീവിതത്തില്‍ ഒരിക്കലും ഞാന്‍ മറക്കില്ല.'- താരം കുറിച്ചു.
ഇന്‍സ്റ്റഗ്രാം കുറിപ്പിന് പിന്നാലെ അനുശോചന സന്ദേശങ്ങളുമായി ഒട്ടേറെ ആരാധകരാണ് ലൂനയ്ക്ക് ഒപ്പം നില്‍ക്കുന്നത്. 'മകള്‍ ജൂലിയെറ്റയുടെ മരണത്തില്‍ ഹൃദയത്തില്‍തട്ടിയുള്ള അനുശോചനം ലൂനയെ അറിയിക്കുന്നു. ഈ നഷ്ടവുമായി പൊരുത്തപ്പെടാനുള്ള സ്‌നേഹവും കരുത്തും അഡ്രിയനും കുടുംബത്തിനും നല്‍കുന്നു' ഔദ്യോഗിക ഹാന്‍ഡിലില്‍നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഐഎസ്എല്‍ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ഫൈനല്‍ പ്രവേശത്തില്‍ ഏറ്റവും നിര്‍ണായകമായ പ്രകടനം പുറത്തെടുത്ത താരങ്ങളില്‍ ഒരാളാണു ലൂന. 2021ലാണ് ലൂനയുമായി ബ്ലാസ്റ്റേഴ്‌സ് കറാറിലെത്തുന്നത്.
The Club offers its heartfelt condolences to Adrian Luna after the passing of his daughter, Julieta.
— Kerala Blasters FC (@KeralaBlasters) July 4, 2022
Sending Adrian and his family all the love and strength to deal with this tragic loss. 💛
Keywords: News,World,international,Player,Football,Players,Social-Media,instagram, Daughter,Death,Sports, Adrian Luna reveals death of his six-year-old daughter
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.