മുന്‍ ഇന്ത്യന്‍ ബൗളര്‍ അജിത് അഗാര്‍ക്കര്‍ വിരമിച്ചു

 


മുംബൈ: മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ അജിത് അഗാര്‍ക്കര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ബുധനാഴ്ചയാണ് അഗാര്‍ക്കര്‍ വിരമിക്കുന്ന കാര്യം അറിയിച്ചത്. 2007 ല്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന മത്സരത്തിലാണ് അഗാര്‍ക്കര്‍ അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്.

1998 ലാണ് രാജ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. 1998 ഏപ്രില്‍ ഒന്നിന് കൊച്ചിയിലാണ് അഗാര്‍ക്കര്‍ ആദ്യ ഏകദിനം കളിച്ചത്. ഏകദിനത്തില്‍ ഏറ്റവും കുറവ് മത്സരങ്ങളില്‍ നിന്ന് 50 വിക്കറ്റുകള്‍ വീഴ്ത്തിയതിന്റെ റെക്കോര്‍ഡ് അഗാര്‍ക്കറിന് സ്വന്തമാണ്.

മുന്‍ ഇന്ത്യന്‍ ബൗളര്‍ അജിത് അഗാര്‍ക്കര്‍ വിരമിച്ചു

ഇന്ത്യയ്ക്ക് വേണ്ടി 29 ടെസ്റ്റ് മത്സരങ്ങളിലും 191 ഏകദിന മത്സരങ്ങളിലും നാല് ട്വന്റി 20 മത്സരങ്ങളിലും അഗാര്‍ക്കര്‍ കളിച്ചിട്ടുണ്ട്. മുംബൈ രഞ്ജി ടീം നായകന്‍ കൂടിയായിരുന്നു അഗാര്‍ക്കര്‍.

Also Read: 
കാസര്‍കോട്ട് ഋഷിരാജ്‌സിംഗിന്റെ മിന്നല്‍ പരിശോധന

Keywords : India, Cricket, Retirement, Sports, Ajith Agarkar, Fast Bowler, Announced, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia