ഇൻഡ്യയെ എറിഞ്ഞ് വീഴ്ത്തി ടെസ്റ്റ് ക്രികെറ്റിൽ അപൂർവ ചരിത്രം കുറിച്ച് അജാസ് പടേൽ; ഒരിന്നിംഗ്‌സിലെ മുഴുവൻ വികെറ്റുകളും സ്വന്തമാക്കി; അവിസ്മരണീയ പ്രകടനം ജന്മനാട്ടിൽ; നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരം

 


മുംബൈ: (www.kvartha.com 04.12.2021) ടെസ്റ്റ് ക്രികെറ്റ് ചരിത്രത്തിൽ ഒരു ഇന്നിംഗ്‌സിൽ 10 വികെറ്റും വീഴ്ത്തുന്ന മൂന്നാമത്തെ ബൗളറായി ന്യൂസിലൻഡിന്റെ അജാസ് പടേൽ. മുംബൈയിൽ ഇൻഡ്യക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെയാണ് ഇടങ്കയ്യൻ സ്പിന്നർ ഈ നേട്ടം കൈവരിച്ചത്.

  
ഇൻഡ്യയെ എറിഞ്ഞ് വീഴ്ത്തി ടെസ്റ്റ് ക്രികെറ്റിൽ അപൂർവ ചരിത്രം കുറിച്ച് അജാസ് പടേൽ; ഒരിന്നിംഗ്‌സിലെ മുഴുവൻ വികെറ്റുകളും സ്വന്തമാക്കി; അവിസ്മരണീയ പ്രകടനം ജന്മനാട്ടിൽ; നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരം



47.5 ഓവർ എറിഞ്ഞ പട്ടേൽ 119 റൺസ് വഴങ്ങിയാണ് വികെറ്റുകൾ കരസ്ഥമാക്കിയത്. ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ നാല് വികെറ്റ് വീഴ്ത്തിയ താരം രണ്ടാം ദിനത്തിലെ പ്രഭാത സെഷനിലും തന്റെ തകർപ്പൻ പ്രകടനം തുടർന്ന് ഇൻഡ്യയുടെ ആദ്യ ഇന്നിങ്‌സ് 325 റൺസിൽ ഒതുക്കി.

1956-ൽ ഇൻഗ്ലൻഡിന്റെ ജിം ലേകർ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു ഇന്നിംഗ്‌സിൽ 10 വികെറ്റ് നേടിയിരുന്നു, പതിറ്റാണ്ടുകൾക്ക് ശേഷം, ഇൻഡ്യയുടെ അനിൽ കുംബ്ലെയും 1999-ൽ പാകിസ്താനെതിരെ അവിശ്വസനീയമായ ഈ നേട്ടം കൈവരിച്ചു.

ഇൻഡ്യൻ വംശജനാണ് അജാസ് പടേൽ. മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള ജോഗേശ്വരിയിലാണ് ജനനം. 1996-ൽ ന്യൂസിലൻഡിലേക്ക് കുടുംബം കുടിയേറുകയായിരുന്നു. വർഷങ്ങളോളമുള്ള കഠിനാധ്വാനത്തിന് ശേഷമായിരുന്നു അജാസ് ന്യൂസിലൻഡ് ടീമിൽ ഇടംനേടിയത്.

Keywords:  National, News, Top-Headlines, Mumbai, Cricket Test, Sports, Runs, New Zealand,Wicket, Ajaz Patel becomes third bowler in Tests to take all 10 wickets in an innings.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia