ധോണിയുടെ അനിഷ്ടം പരസ്യമായി

 


കാണ്‍പൂര്‍:(www.kvartha.com 10.10.2015) അജയ്ക്യ രഹാനെയോട് ഇന്ത്യന്‍ നായകന്‍ ധോണിക്ക് പണ്ടേ അത്ര സ്‌നേഹമൊന്നുമില്ല, ഒരേ ടീമാണ്, ഒന്നിച്ച് കളിക്കുന്നവരാണ് എന്ന ചിന്തയൊന്നുമില്ലാതെയായിരുന്നു ഇതുവരെ ധോണിയുടെ പെരുമാറ്റവും. ഇത് പരസ്യമായ രഹസ്യമാണെങ്കിലും ഇന്നത് ധോണി തന്നെ ഉറപ്പിച്ചിരിക്കുന്നു. ടി20ക്ക് പുറമെ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലും രഹാനെ പുറത്തിരിക്കേണ്ടിവരുമെന്നാണ് ക്യാപ്റ്റന്‍ കൂള്‍ സൂചിപ്പിച്ചത്.

ഓപ്പണിങ്ങാണ് രഹാനെയ്ക്ക് കൂടുതല്‍ യോജിക്കുന്ന പൊസിഷന്‍. എന്നാല്‍ രോഹിത് ശര്‍മ, ശീഖര്‍ ധവാന്‍, വിരാട് കൊഹ്‌ലി എന്നിവരാണ് ബാറ്റിങ് ഓര്‍ഡറില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലിറങ്ങുന്നവര്‍. ഇത് മൂന്നും കിട്ടാത്ത സ്ഥിതിക്ക് പിന്നെ ഒഴിവുള്ളത് നാലാം സ്ഥാനമാണ്. അതുപോലും രഹാനെയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടാണ്. അഞ്ചോ, ആറോ സ്ഥാനത്ത് രഹാനെയെ കളിപ്പിക്കാനാവില്ലെന്നും ധോണി വ്യക്തമാക്കി,

ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ കളിപ്പിക്കാനായില്ലെങ്കില്‍ രഹാനെയെ ടീമില്‍ ഉള്‍പ്പെടുത്തുക ബുദ്ധിമുട്ടായിരിക്കുമെന്നും ധോണി.
   
ധോണിയുടെ അനിഷ്ടം പരസ്യമായി
SUMMARY: India prepare to take on South Africa in the first One-Day International (ODI) at Green Park, Kanpur on Sunday. Talking about the batting order MS Dhoni believes that Ajinkya Rahane will bat in to top three, else he will not feature in the playing XI at all. “I think Rahane, 4 is the number. To a certain extent, 4 is low for him. I’ve always said that he should bat more up the order. Opening is a slot that fits him really well. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia