റെക്കോര്‍ഡ് നേട്ടത്തില്‍ രഹാനെ; ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ എട്ടു ക്യാച്ച്
Aug 15, 2015, 11:32 IST
ഗോള്‍: (www.kvartha.com 15.08.2015) ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെ. ആദ്യ ഇന്നിങ്‌സില്‍ ബാറ്റു ചെയ്യാനിറങ്ങിയ രഹാനെ ടീമിനായി ബാറ്റ് കൊണ്ട് സംഭാവനയൊന്നും നല്‍കിയില്ലെങ്കിലും ഫീല്‍ഡില്‍ താരം നിറഞ്ഞാടുകയായിരുന്നു. എട്ടു ക്യാച്ചുകള്‍ നേടിയ രഹാനെ ഒരു ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുക്കുന്ന വിക്കറ്റ് കീപ്പറല്ലാത്ത താരമെന്ന പേര് ചരിത്രത്താളുകളില്‍ എഴുതിച്ചേര്‍ത്തു.
അമിത് മിശ്രയുടെ പന്തില്‍ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ രംഗണ ഹെറാത്തിന്റെ ക്യാച്ചെടുത്തു കൊണ്ടാണ് രഹാനെ റെക്കോര്‍ഡിട്ടത്. ഇതിന് മുന്‍പ് യജുര്‍വീന്ദ്ര സിങ് (ഇന്ത്യ), ഗ്രെഗ് ചാപ്പല്‍ (ഓസ്‌ട്രേലിയ), ഹഷന്‍ തിലകരത്‌നെ (ശ്രീലങ്ക), സ്റ്റീഫന്‍ ഫ്‌ലെമിങ് (ന്യൂസിലാന്‍ഡ്), മാത്യു ഹെയ്ഡന്‍ (ഓസ്‌ട്രേലിയ) എന്നിവരുടെ റെക്കോര്‍ഡാണ് രഹാനെ തന്റെ ഒറ്റ മത്സരത്തിലൂടെ സ്വന്തമാക്കിയത്. ഏഴു വീതം ക്യാച്ചുകളായിരുന്നു ഇവരുടെ നേട്ടം.
ആദ്യ ഇന്നിങ്‌സില്‍ മൂന്ന് ക്യാച്ചുകളെടുത്ത താരം, രണ്ടാം ഇന്നിങ്‌സിലേക്ക് കടന്നപ്പോള്‍ അഞ്ചു ക്യാച്ചുകളെടുക്കുകയായിരുന്നു. ഇതിന് മുന്‍പ് കളിച്ച 15 ടെസ്റ്റുകളില്‍ നിന്നു രഹാനെ നേടിയിട്ടുള്ളതാകട്ടെ വെറും ഏഴു ക്യാച്ചുകളും. 15 ടെസ്റ്റുകളില്‍നിന്നു നേടിയതിലുമധികം ക്യാച്ചുകള്‍ ഈ ഒറ്റ മത്സരത്തിലൂടെ നേടാനായി എന്നത് റെക്കോര്‍ഡിന്റെ തിളക്കം കൂട്ടുന്നു.
SUMMARY: Indian batsman Ajinkya Rahane created a world record as he became the first non-keeper player to take eight catches in a Test match. Rahane achieved the feat on the third day of the ongoing first Test against Sri Lanka at Galle when he caught Rangana Herath at slip off Amit Mishra.
Keywords: Indian batsman, world record, Ajinkya Rahane, first non-keeper player, Test match, Ajinkya Rahane's eight breaks Test fielding re-cord.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.