യൂറോ കപ്പ്: ഫുട്ബോള്‍ പ്രേമികളുടെ കണ്ണുകള്‍ അലന്‍ സഗേവിനു ചുറ്റും

 


യൂറോ കപ്പ്: ഫുട്ബോള്‍ പ്രേമികളുടെ കണ്ണുകള്‍ അലന്‍ സഗേവിനു ചുറ്റും
വാഴ്സോ: യൂറോ കപ്പില്‍ ഫുട്ബോള്‍ പ്രേമികളുടെ കണ്ണുകള്‍ റഷ്യന്‍ താരം അലന്‍ സഗേവിനു ചുറ്റുമാണ്‌. മൂന്ന് ഗോളുകളുടെ തിളക്കത്തില്‍ നില്‍ക്കുന്ന സഗേവിനെക്കുറിച്ചാണ്‌ ഏവരുടേയും സംസാരം.

ചെക്ക് റിപ്പബ്ളിക്കിനെതിരെ വിജയവും പോളണ്ടിനെതിരെ സമനിലയും സഗേവാണ് ഒരുക്കിയത്. റഷ്യയുടെ ഭാവി ഈ 22കാരനില്‍ സുരക്ഷിതമാണ്. സാങ്കേതികത്തികവും തന്ത്രവും ഒത്തിണങ്ങിയ അറ്റാക്കിങ് മിഡ്്ഫീല്‍ഡറാണ് സഗേവ്. അര്‍ഷാവിന്റെ സൂപ്പര്‍ ഷോട്ടുകള്‍ക്ക് കാത്തിരുന്ന ആരാധകരെ ഞെട്ടിച്ചായിരുന്നു ചെക്ക് റിപ്പബ്ളിക്കിനെതിരെ സഗേവിന്റെ എണ്ണം പറഞ്ഞ രണ്ടു ഗോളുകള്‍.

മികച്ച വേഗത്തിനൊപ്പം ഡ്രിബ്ളിങ്ങില്‍ കാണിക്കുന്ന പാടവവും സഗേവിനെ വ്യത്യസ്തനാക്കുന്നു. സൂപ്പര്‍താര പരിവേഷമില്ലാതെ എത്തിയതിനാല്‍ സമ്മര്‍ദമില്ലാതെ കളിക്കാനും സഗേവിനാകുന്നു. ഈ യൂറോകപ്പിന്റെ യോഗ്യതാ റൌണ്ടിലായിരുന്നു സഗേവിന്റെ ആദ്യ രാജ്യാന്തര ഗോള്‍. ഇപ്പോള്‍ ഫൈനല്‍ റൌണ്ടില്‍ മൂന്ന് ഗോളുകളും കുറിച്ചു. റഷ്യയിലെ രണ്ടാം ഡിവിഷന്‍ ലീഗില്‍ കളിച്ചാണ് സഗേവ് കരിയര്‍ തുടങ്ങിയത്. അവിട നിന്ന് ഫസ്റ്റ് ഡിവിഷനിലേക്കും ദേശീയ ടീമിലേക്കും എത്തി. പോളണ്ടിനെതിരെ സമനില ഗോള്‍ നേടിയ സഗേവ്, ടീമിന്റെ രക്ഷകന്‍ എന്ന പരിവേഷവും നേടിയിരിക്കുന്നു.

Keywords:  World, Football, Sports, Euro cup, Alan Sagev
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia