Aman Sehrawat | ചരിത്രം സൃഷ്ടിച്ച് അമൻ സെഹ്രാവത്; 23 വയസിന് താഴെയുള്ളവരുടെ ലോക ഗുസ്തി ചാംപ്യൻഷിൽ സ്വർണം നേടുന്ന ആദ്യ ഇൻഡ്യൻ താരം
Oct 23, 2022, 14:08 IST
ന്യൂഡെൽഹി: (www.kvartha.com) സ്പെയിനിൽ നടന്ന 23 വയസിന് താഴെയുള്ളവരുടെ ലോക ഗുസ്തി ചാംപ്യൻഷിപിൽ സ്വർണം നേടി ഇൻഡ്യൻ യുവ ഗുസ്തി താരം അമൻ സെഹ്രാവത് ചരിത്രം സൃഷ്ടിച്ചു. പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിന്റെ ഫൈനലിൽ തുർകി ഗുസ്തി താരം അഹ്മദ് ഡുമാനെതിരെ 12-4ന് ജയിച്ചാണ് 18-കാരൻ ഈ അവിശ്വസനീയ നേട്ടം കൈവരിച്ചത്. ഒളിംപിക്സ് മെഡൽ ജേതാക്കളായ ബജ്റംഗ് പുനിയയും രവി ദാഹിയയും പോലും ഈ ടൂർണമെന്റിൽ നേരത്തെ വെള്ളി മെഡലാണ് നേടിയിരുന്നത്.
പ്രീ ക്വാർടറിൽ ശ്രീലങ്കയുടെ ഹൻസന മധുശങ്കയെ 11-0 ത്തിനും ക്വാർടർ ഫൈനലിൽ ജപാന്റെ തോഷിയ ആബെയെ 13-2 നും പരാജയപ്പെടുത്തിയാണ് അമൻ നേരത്തെ സെമിയിൽ കടന്നത്. സെമിയിൽ കിർഗിസ്താന്റെ ബെക്ജത് അൽമാസിനെ 10-5ന് തോൽപിച്ച് മെഡൽ ഉറപ്പിച്ചെങ്കിലും ഫൈനലിൽ അത് സ്വർണമാക്കി മാറ്റി. ഈ ചാംപ്യൻഷിപിൽ ഇൻഡ്യയുടെ ആറാമത്തെ മെഡലാണിത്.
വനിതകളുടെ 50 കിലോ ഗുസ്തിയിൽ അങ്കുഷ് വെള്ളി മെഡൽ കൂടി നേടിയതോടെ ഇൻഡ്യ മെഡൽ പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു. വനിതകളുടെ ഗുസ്തിയിൽ 59 കിലോഗ്രാം വിഭാഗത്തിൽ മാൻസി അഹ്ലാവത്ത് വെങ്കലം നേടിയപ്പോൾ യഥാക്രമം 97 കിലോഗ്രാം ഇനത്തിലും 72 കിലോഗ്രാം വിഭാഗത്തിൽ നിതേഷും വികാസും വെങ്കലം നേടി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.