അമൃത്സര്‍: പഞ്ചാബില്‍ ജൂഡോ താരത്തെ കോച്ച് മാനഭംഗപ്പെടുത്തി. അമൃത്സര്‍ സ്വദേശിയായ പത്താം ക്ലാസുകാരിയാണ് കോച്ചിന്റെ ആവര്‍ത്തിച്ചുള്ള മാനഭംഗത്തിന് ഇരയായത്.
ഹിമാചല്‍ പ്രദേശിലെ സൗന്ദര്‍നഗറില്‍ ഒരു ക്യാമ്പ് നടത്തുന്നുണ്ടെന്നും അതില്‍ പങ്കെടുക്കാന്‍ പെണ്‍കുട്ടിയെ അയക്കണമെന്നുമാവശ്യപ്പെട്ട് കോച്ച് താരത്തിന്റെ വീട്ടിലെത്തിയിരുന്നു. കോച്ചിന്റെ ആവശ്യപ്രകാരം ജൂണ്‍ 9ന് താരം കോച്ചിനൊപ്പം അമൃത്സര്‍ റെയില്‍ വേസ്റ്റേഷനിലെത്തി.
എന്നാല്‍ മറ്റ് ജൂഡോ താരങ്ങള്‍ സുന്ദര്‍ നഗറിലേയ്ക്ക് യാത്ര പുറപ്പെട്ടിരുന്നു. തുടര്‍ന്ന് കോച്ച് താരത്തിനേയും കൂട്ടി കോച്ചിന്റെ വീട്ടിലെത്തുകയും അവിടെ വച്ച് താരത്തെ മാനഭംഗപ്പെടുത്തുകയും ചെയ്തു. പിറ്റേന്ന് ഹിമാചലിലെ കാഗ്രയിലേയ്ക്ക് താരവുമായി യാത്രതിരിക്കുകയും അവിടെ രണ്ട് ദിവസം പെണ്‍കുട്ടിയെ പീഡനത്തിന് വിധേയയാക്കുകയും ചെയ്തു. പിന്നീട് താരത്തെ കോച്ച് സുന്ദര്‍നഗറിലെത്തിക്കുകയായിരുന്നു.
ക്യാമ്പ് കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയ താരം മാതാപിതാക്കളോട് വിവരം പറയുകയും കോച്ചിനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കോച്ച് ഒളിവിലാണ്.
Keywords: Rape, National, Amritsar judo player, Coach, Sports
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.