റഷ്യ: (www.kvartha.com 29.03.2014) അഞ്ചുതവണ ചെസ് ചാന്പ്യനായ വിശ്വനാഥന് ആനന്ദ് കാന്‍ഡിഡേറ്റ് ചെസ് ടൂര്‍ണമെന്റില്‍ വീണ്ടും സമനില നേടി കിരീടസാധ്യത വര്‍ദ്ധിപ്പിച്ചു റഷ്യയുടെ ദിമിത്രി അന്ദ്രകിനോടാണ് സമനില വഴങ്ങിയത്. മറ്റുകളികളിലെ ഫലവും ഒരു പോയിന്റിന്റെ മേല്ക്കൊയ്മയുമാണ് ആനന്ദിനെ 12 റൗണ്ട് പിന്നിട്ടിട്ടും മുന്നില്‍ നിറുത്തുന്ന ഘടകം . ലോകചാന്പ്യന്ഷിപ്പിനുള്ള യോഗ്യതക്ക് ഇനി രണ്ട് റൗണ്ട് പോരാട്ടങ്ങളാണ് അവശേഷിക്കുന്നത്. അര്‍മേനിയന്‍ താരമായ ലിയോണ്‍ അര്നോണിയന് റഷ്യയുടെ വ്ലാഡിമര്‍ ക്രാംനിക്കിന്റെ വെല്ലുവിളി മറികടക്കാനാകാതെ സമനില വഴങ്ങി. ഒന്നാം സ്ഥാനത്തുള്ള ആനന്ദിന് 7.5 പോയന്റാണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ലിയോണ്‍ അര്നോണിയന് 6.5 പോയന്റും ഉണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.