Support | ചാറ്റ്ജിപിടിയിൽ നിന്ന് ഒരു മാസ്റ്റർപീസ്! പാരാലിമ്പിക്സ് ടീമിന് ആനന്ദ് മഹീന്ദ്രയുടെ സമ്മാനം
* ഇന്ത്യൻ പാരാലിമ്പിക് താരങ്ങളെ ത്രിവർണ പതാകയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്നു.
* അനന്ദ് മഹീന്ദ്ര തന്റെ സൃഷ്ടിയിൽ സന്തുഷ്ടനാണ്.
ന്യൂഡൽഹി: (KVARTHA) പാരീസിൽ നടക്കുന്ന പാരാലിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന് ആശംസ നേർന്ന് ചാറ്റ് ജിപിടി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം പങ്കുവെച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. എക്‌സ് പ്ലാറ്റ്ഫോമിൽ പങ്കിട്ട ചിത്രം ചുരുങ്ങിയ സമയത്തിനുള്ളിൽ 28000-ലധികം പേർ കണ്ടു. 'ഗുഡ് ലക്ക് ടീം ഇന്ത്യ പാരാലിമ്പിക്സ്' എന്ന ഗ്രാഫിക് ചിത്രത്തിൽ വിവിധ പാരാ സ്പോർട്സുകളിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ സംഘത്തെ ത്രിവർണ പതാകയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്നു.
I asked ChatGPT 4o to create a graphic for wishing the Indian #Paralympics2024 Team Good Luck.
— anand mahindra (@anandmahindra) August 28, 2024
This outcome isn’t bad at all!
It adequately showcases my sentiments—my excitement about our Team’s potential.
🇮🇳🇮🇳🇮🇳 pic.twitter.com/LYMZoCGsVL
ഇന്ത്യയുടെ പാരാലിമ്പിക് താരങ്ങളുടെ ധീരതയും നിശ്ചയദാർഢ്യവും ഈ ഡിസൈൻ നന്നായി വിവരിക്കുന്നുവെന്നാണ് നെറ്റിസൻസ് അഭിപ്രായപ്പെടുന്നത്. 'ഞാൻ ചാറ്റ്ജിപിടി-4ഓയ്ക്ക് ഇന്ത്യൻ പാരാലിമ്പിക്‌സ് 2024 ടീമിന് ആശംസ നേർന്ന് ഒരു ഗ്രാഫിക് സൃഷ്ടിക്കാൻ ആവശ്യപ്പെട്ടു. ഈ ഫലം മോശമല്ല! ഇത് എന്റെ വികാരങ്ങളെ വേണ്ടത്ര പ്രദർശിപ്പിക്കുന്നു', പോസ്റ്റിൽ ആനന്ദ് മഹീന്ദ്ര കുറിച്ചു.
പാരീസ് പാരാലിമ്പിക്‌സ് ഗെയിംസ് ആഗസ്റ്റ് 28ന് ആരംഭിച്ച് സെപ്റ്റംബർ എട്ടിന് അവസാനിക്കും. ഇന്ത്യ 12 ഇനങ്ങളിൽ മത്സരിക്കുന്ന 84 അത്‌ലറ്റുകളുടെ സംഘത്തെ അയച്ചിട്ടുണ്ട്. ആദ്യമായി, ഇന്ത്യ പാരാലിമ്പിക്‌സിൽ മൂന്ന് പുതിയ സ്പോർട്സുകളായ പാരാ സൈക്ലിംഗ്, പാരാ റോയിംഗ്, ബ്ലിങ്ക് ജുഡോ എന്നിവയിലും മത്സരിക്കും.